headerlogo
local

കടിയങ്ങാട് പുല്ല്യോട്ട് റോഡ് ഉദ്ഘാടനം നാടിന് സമർപ്പിച്ചു

ഉദ്ഘാടനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ പി ബാബു നിർവഹിച്ചു.

 കടിയങ്ങാട് പുല്ല്യോട്ട് റോഡ് ഉദ്ഘാടനം നാടിന് സമർപ്പിച്ചു
avatar image

NDR News

07 Feb 2024 01:40 PM

കടിയങ്ങാട് :പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തീകരിച്ച കടിയങ്ങാട് -വണ്ണത്താംമൂഴി ( പുല്ല്യോട്ട്) റോഡിന്റെ ഉദ്ഘാടനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ പി ബാബു നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പിടി അഷറഫ് അധ്യക്ഷത വഹിച്ചു. കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെകെ ബിന്ദു മുഖ്യാതിഥി ആയി.

    2022-23 വർഷത്തിൽ ഏഴ് ലക്ഷവും 2023-24 വർഷത്തിൽ ആറു ലക്ഷത്തി അറുപതിനായിരം രൂപയും ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ വകയിരുത്തിയാണ് രണ്ടു ഘട്ടമായാണ് റോഡ് പണി പൂർത്തീകരിച്ചത്. നേരത്തെ കൂത്താളി ഗ്രാമപഞ്ചായത്തിന്റെ ഫണ്ടും ഈ റോഡ് നിർമ്മാണത്തിന് ലഭിച്ചിരുന്നു. 

    ടിപി രാമകൃഷ്ണൻ എംഎൽഎ യുടെ സഹായത്തോടെ ഫ്ളഡ് ഫണ്ട് വഴി ലഭിച്ച പത്ത് ലക്ഷം രൂപയുടെ ടാറിംഗ് പ്രവൃത്തികൾ കൂടി കഴിഞ്ഞതോടെ കടിയങ്ങാട് നിന്നും മൂരികുത്തി വരെ കൂത്താളി ടൗൺ ഒഴിവാക്കിയുള്ള സമാന്തര പാതയുടെ സൗകര്യം കൂടി ഈ റോഡ് കൊണ്ട് ലഭിക്കുന്നതാണ്. 

    ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് മെമ്പർ മുബഷിറ കെ , സുനന്ദ് എസ്, അമ്മത് മാസ്റ്റർ പി, കുമാരൻ മാസ്റ്റർ, പ്രസി ആർപ്പാം കുന്നത്ത്, ഇബ്രാഹിം പുല്ലാംകുന്നത്ത്, സജീർ വണ്ണാംകണ്ടി, അസീസ് പുതിയോട്ടിൽ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കൂത്താളി ഗ്രാമപഞ്ചായത്ത് മെമ്പർ രാഗിത കെവി സ്വാഗതവും വാർഡ് കൺവീനർ ഷിജു പുല്ല്യോട്ട് നന്ദിയും പറഞ്ഞു .

NDR News
07 Feb 2024 01:40 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents