headerlogo
local

ട്രെയിനിൽ നിന്നും വീണ യുവതിയെ അതി സാഹസികമായി രക്ഷപെടുത്തി പോലീസ് ഉദ്യോഗസ്ഥൻ

കോഴിക്കോട് റെയിൽവേ പോലീസായ ഷംസീർ ആണ് യുവതിയെ രക്ഷപ്പെടുത്തിയത്

  ട്രെയിനിൽ നിന്നും വീണ യുവതിയെ അതി സാഹസികമായി രക്ഷപെടുത്തി  പോലീസ് ഉദ്യോഗസ്ഥൻ
avatar image

NDR News

10 Feb 2024 06:29 PM

കടിയങ്ങാട്:ട്രെയിനിനുള്ളിൽ വീഴാൻ പോയ യുവതിയെ അതി സാഹസികമായി രക്ഷപെടുത്തി കേരള പോലീസ് ഉദ്യോഗസ്ഥൻ.കോയമ്പത്തൂരിലേക്ക് കുടുംബസമേതം യാത്ര ചെയ്യവെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുകയും പെട്ടെന്ന് ട്രെയിൻ നീങ്ങി തുടങ്ങിയപ്പോൾ ഓടിക്കയറുന്നതിനിടയിൽ പുറത്തേക്ക് വീഴാൻ പോയ സ്ത്രീയെ ഏകദേശം 50 മീറ്ററോളം താങ്ങിപ്പിടിച്ചു അതി സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു .

   ട്രെയിനിലുണ്ടായിരുന്ന മകൻ ചങ്ങല വലിച്ചു ട്രെയിൻ നിർത്തുകയും ചെയ്തു.കോഴിക്കോട് റെയിൽവേ പോലീസായ ഷംസീറിന്റെ അവസരോചിതമായ ഇടപെടൽ ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞു.

    റെയിൽവേ അധികൃതരും , സഹപ്രവർത്തകരും,തൊഴിലാളികളും യാത്രക്കാരും സംഭവ സ്ഥലത്തു വെച്ചു തന്നെ ഷംസീർ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ ധീരതയെ അഭിനന്ദിച്ചു. കടിയങ്ങാട് ചാലുപറമ്പിൽ കുഞ്ഞമ്മദ്-ഫാത്തിമ ദമ്പതികളുടെ മകനാണ് ഷംസീർ.ആദിലയാണ് ഭാര്യ.

NDR News
10 Feb 2024 06:29 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents