നന്മ ഉള്ളിയേരിയുടെ നേതൃത്വത്തിൽ ഗിരീഷ് പുത്തഞ്ചേരി അനുസ്മരണ ദിനം ആചരിച്ചു
വാർഡ് മെമ്പർ മുനീറ നാസർ ഉദ്ഘാടനം ചെയ്തു

ഉള്ളിയേരി:മലയാള കലാകാരൻന്മാരുടെ സംഘടനയായ നന്മ ഉള്ളിയേരിയുടെ നേതൃത്വത്തിൽ മലയാള ചലച്ചിത്ര ഗാന ശാഖയിലെ സൂര്യകിരീടം വീണുടഞ്ഞിട്ട് 14 വർഷം പിന്നിടുന്ന ദിനം അനുസ്മരണ ദിനമായി ആചരിച്ചു.
കെ. കെ. ധനേഷ് കുമാർ സ്വാഗതം പറഞ്ഞു. ശിവദാസൻ ഉള്ളിയേരി അദ്ധ്യക്ഷം വഹിച്ചു. വാർഡ് മെമ്പർ മുനീറ നാസർ ഉദ്ഘാടനം ചെയ്തു. രമേശ് കാവിൽ അനുസ്മരണ പ്രഭാഷണം നടത്തി.
പരീത് കോക്കല്ലൂർ, ബിനീഷ് എം.ടി, പി. പ്രദീപൻ മാസ്റ്റർ, കെ. ഭാസ്ക്കരൻ , കെ.കെ. സുരേന്ദ്രൻ, ഗോവിന്ദൻകുട്ടി ഉള്ളിയേരി എന്നിവർ സംസാരിച്ചു. തുടർന്ന് പ്രദേശിക ഗായകർ നടത്തിയ ഗാനാഞ്ജലി ഉണ്ടായിരുന്നു.