headerlogo
local

പന്നിയങ്കര വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് കെെക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിൽ

500 രൂപ വീട് നിർമ്മിക്കുന്നതിന് കണ്ടെത്തിയ സ്ഥലത്തിന്റെ ലൊക്കേഷൻ സ്കെച്ച് നൽകാൻ വാങ്ങുന്നതിനിടെയാണ് പിടിയിലായത്

 പന്നിയങ്കര വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് കെെക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിൽ
avatar image

NDR News

13 Feb 2024 10:54 AM

കോഴിക്കോട് : 500 രൂപ വീട് നിർമ്മിക്കുന്നതിന് കണ്ടെത്തിയ സ്ഥലത്തിന്റെ ലൊക്കേഷൻ സ്കെച്ച് നൽകാൻ വാങ്ങുന്നതിനിടെ പന്നിയങ്കര വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ. പന്നിയങ്കര വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സാനു സി കെ യാണ് പിടിയിലായത്.

      കല്ലായി സ്വദേശിക്കുവേണ്ടി “പുനർ ഗേഹം” പുനരധിവാസ പദ്ധതിയുടെ ഭാഗമായി വീട് നിർമ്മിക്കുന്നതിന് കണ്ടെത്തിയ സ്ഥലത്തിന്റെ ലൊക്കേഷൻ സ്കെച്ച് നൽകാനാണ് കെെക്കൂലി വാങ്ങിയത്.

     സാനു കെെകൂലി ആവശ്യപ്പെട്ട കാര്യം കോഴിക്കോട് വിജിലന്‍സ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സുനിൽ കുമാറിനെ അറിയിക്കുയായിരുന്നു. തുടർന്നാണ് പിടികൂടിയത്. പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും.

NDR News
13 Feb 2024 10:54 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents