headerlogo
local

നടുവണ്ണൂർ വോളിബോൾ അക്കാദമി വോളിബോൾ താരങ്ങളെ അനുമോദിച്ചു

നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി നിഷ ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി

 നടുവണ്ണൂർ വോളിബോൾ അക്കാദമി വോളിബോൾ താരങ്ങളെ അനുമോദിച്ചു
avatar image

NDR News

18 Feb 2024 08:11 PM

നടുവണ്ണൂർ: നടുവണ്ണൂർ വോളിബോൾ അക്കാദമി ഡേബോർഡിങ് സ്കീമിലുള്ള വിദ്യാർത്ഥികൾക്ക് വേണ്ടി 2023-2024 വർഷത്തിൽ നടത്തി വരുന്ന വോളിബോൾ പരിശീലനം എസ്എസ്എൽസി പരീക്ഷ കഴിയുന്നതുവരെ, നിർത്തിവെച്ചു. 

    ജില്ല,സംസ്ഥാന ദേശീയ,വോളിബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത താരങ്ങളെ അനുമോദിച്ചു. മിനി വോളിബോൾ ചാമ്പ്യൻഷിപ്പിൽ ജില്ലയിൽ മൂന്നാം സ്ഥാനം നേടിയ ആൺകുട്ടികളെയും അനുമോദിച്ചു. ഡേ ബോർഡിങ് പിടിഎ വൈസ് പ്രസിഡണ്ട് ഷിബി അധ്യക്ഷത വഹിച്ചു. ചീഫ് കോച്ച്, ഇ. അച്ചുതൻ മാസ്റ്റർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

     സ്കൂൾ പിടിഎ പ്രസിഡണ്ട് അഷ്റഫ് പുതിയ പുറം,എസ് എം സി ചെയർമാൻ ഷിബിഷ്, സ്റ്റാഫ് സെക്രട്ടറി സുരേഷ് ബാബു, വോ ളി ല വേഴ്സ് സെക്രട്ടറി,അബ്ദുറഹിമാൻ., ബി.കെ.ബാലകൃഷ്ണൻ മാസ്റ്റർ,ഷൈൻ മാസ്റ്റർ,മുള്ളമ്പത്ത് ബാബു, സുരേന്ദ്രൻ ചാലിക്കര, ഷീബ ടീച്ചർ എന്നിവർ സംസാരിച്ചു.

     വോളിബോൾ പരിശീലകരായ എം.കെ പരീത് സ്വാഗതവും, അബ്ദുസ്സലാം.കെ നന്ദിയും പറഞ്ഞു. ഏപ്രിൽ രണ്ടാം വാരം മുതൽ 4,5,6,7, ക്ലാസുകളിലെ ഉയരം കൂടിയ(ആൺ,പെൺ) വിദ്യാർഥികൾക്ക് വേണ്ടി സമ്മർ കോച്ചിംഗ് ക്യാമ്പ്ആരംഭിക്കും. ഇതിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന വരെ ഒരു വർഷം നീണ്ടുനിൽക്കുന്ന (2024 -25 വർഷം ) ദീർഘകാല കോച്ചിംഗ് ക്യാമ്പിലേക്ക് ഉൾപ്പെടുത്തും.

NDR News
18 Feb 2024 08:11 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents