headerlogo
local

വിശക്കുന്നവന് ഭക്ഷണം നൽകുന്നത് വലിയ പുണ്യം :എം.കെ രാഘവൻ എം.പി 

കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി നിർദ്ധന കുടുംബങ്ങൾക്ക് നൽകുന്ന ഭക്ഷണ സാധന കിറ്റ് വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 വിശക്കുന്നവന് ഭക്ഷണം നൽകുന്നത് വലിയ പുണ്യം :എം.കെ രാഘവൻ എം.പി 
avatar image

NDR News

20 Feb 2024 10:16 PM

   കക്കോടി: വിശക്കുന്നവന് ഭക്ഷണം നൽകുന്നത് ഏറ്റവും വലിയ പുണ്യമാണെന്നും മഹത് വ്യക്തിത്വത്തിൻ്റെ പേരിൽ നൽകുന്ന ഇത്തരം സൽപ്രവർത്തനം ഉചിതവും ശ്രേഷ്ഠമായ കർമവുമാണെന്നും എം.കെ രാഘവൻ എം.പി പറഞ്ഞു.

  കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി നിർദ്ധന കുടുംബങ്ങൾക്ക് നൽകുന്ന ഭക്ഷണ സാധന കിറ്റ് വിതരണവും ആദരവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെറുകുളത്തു നടന്ന ചടങ്ങിൽ റിലീഫ് കമ്മിറ്റി കൺവീനർ എ.കെ ജാബിർ കക്കോടി അധ്യക്ഷനായി. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് അറോട്ടിൽ കിഷോർ മുഖ്യാതിഥിതി യായി.

   ജീവകാരുണ്യ പ്രവർത്തകരായ ഉമ്മർ ഫാറൂഖ് കരുവൻതിരുത്തി, ബഷീർ പാലക്കൽ എന്നിവരെ എം.കെ രാഘവൻ ഉപഹാരം നൽകി ആദരിച്ചു. കെ.പി മജീദ് മുഖ്യ പ്രഭാഷണം നടത്തി. എൻ.പി മജീദ്, കെ.പി അബൂബക്കർ, എൻ.കെ അനിത ടീച്ചർ, താഹിറ കുഞ്ഞി സേനാലിവീട്ടിൽ, എൻ.പി ഷാഹിദ, കെ.ഫൗസിയ, ബുഷ്റ ജാബിർ, കെ.പി ഷറീന, സെലിൻ പ്രജീഷ്, കെ.വി സലീന, സുബൈദ കൊങ്ങന്നൂർ തുടങ്ങിയവർ  സംസാരിച്ചു.

NDR News
20 Feb 2024 10:16 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents