വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് നൽകി പണം തട്ടി; കുന്ദമംഗലം സ്വദേശി പിടിയിൽ
കാരന്തൂർ പൂളക്കണ്ടി വീട്ടിൽ അബദൂള്ളയുടെ മകൻ ഷാഫി (51) ആണ് പിടിയിലായത്

കുന്നമംഗലം: വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് നൽകി പണം തട്ടിയ കുന്ദമംഗലം സ്വദേശി പിടിയിൽ. അംഗീകാരമില്ലാത്ത പ്രവാചക വൈദ്യത്തിന്റെ പേരിൽ വ്യാജ യൂണിവേഴ്സിറ്റി തുടങ്ങി സർട്ടിഫിക്കറ്റ് നൽകി മത പണ്ഡിതന്മാരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും കോടികൾ തട്ടിയ കാരന്തൂർ പൂളക്കണ്ടി വീട്ടിൽ അബദൂള്ളയുടെ മകൻ ഷാഫി (51) ആണ് പിടിയിലായത്.
മാസങ്ങളായി ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ പ്രതിയെ ഇന്ന് പുലർച്ചെയാണ് വാഴക്കാട് നിന്ന് പിടികൂടിയത്. ഷാഫിയുടെ പേരിൽ ബലാത്സംഗ കേസും നിലവിലുണ്ട്. കുന്ദമംഗലം എസ് എച്ച് ഒ. എസ് ശ്രീകുമാറിന്റെ നേതൃത്വത്തിൽ എസ് ഐ കലാം, എസ് സി പി ഒ. എസ് വിജേഷ്, അജീഷ്, ഗോപാലകൃഷ്ണൻ, ശ്രീരാജ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
ആയുഷിന്റെയും മറ്റും ഇല്ലാത്ത അംഗീകാരം ഉണ്ടെന്നു പറഞ്ഞു വിശ്വസിപ്പിച്ചാണ് ആളുകളിൽ നിന്ന് 50000 മുതൽ 2.5 ലക്ഷം വരെ തട്ടിയെടുത്തത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രോഹ്ബറ്റിക് മെഡിസിൻ എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്.