എളേറ്റിൽ ഗോൾഡൻ ഹിൽസ് കോളേജിലെ സഹപാഠിക്കൊരു സ്നേഹ ഭവനം പദ്ധതിയിലേക്ക് ബി.കോമിയൻസ് ഫണ്ട് കൈമാറി
കോളേജ് പ്രിൻസിപ്പാൾ പരിപാടി ഉദ്ഘാടനം ചെയ്തു

എളേറ്റിൽ:എളേറ്റിൽ- ഗോൾഡൻ ഹിൽസ് കോളേജിലെ വിദ്യാർത്ഥി യൂണിയൻ്റെ നേതൃത്വത്തിൽ കോളേജിലെ വിദ്യാർത്ഥിക്ക് നിർമ്മിക്കുന്ന സ്നേഹഭവനത്തിലേക്ക് കോളേജിൽ നിന്ന് പഠിച്ചിറങ്ങിയ ബി.കോം വിദ്യാർത്ഥികളുടെ സംഘടനയായ ബി.കോമിയൻസ് ഫണ്ട് കൈമാറി. 2,40,400 രൂപയാണ് കൂട്ടായ്മ കൈമാറിയത്.
കോളേജ് പ്രിൻസിപ്പാൾ ഉൽഘാടനം ചെയ്ത പരിപാടിയിൽ ഫവാസ് അലി അദ്ധ്യക്ഷത വഹിച്ചു. കോളേജ് മാനേജർ എം.മുഹമ്മദലി മാസ്റ്റർ പൂർവ്വ വിദ്യാർത്ഥി പ്രതിനിധികളിൽ നിന്ന് ഫണ്ട് ഏറ്റുവാങ്ങി. ചടങ്ങിൽ ജസീൽ പന്നൂർ കണക്കുകൾ അവതരിപ്പിച്ച് സംസാരിച്ചു.
ചടങ്ങിൽ കെ.മുഹമ്മദലി, ചന്ദ്രൻ മാസ്റ്റർ, ഷരീഫ് പി.സി, അബീഷ് മിഹ്റാൻ, സിദ്ധീഖ് മലബാറി, സലാം മാസ്റ്റർ, സൈനബ ടീച്ചർ, മുനീസ്, യൂണിയൻ ചെയർമാൻ സിയാദ്, അമീൻ ,റംഷാദ്, ജുറൈജ്, ഇജാസ്, അനീസ് ,അൻഷിൻ റഷീദ് എന്നിവർ സംസാരിച്ചു. പി.കെ നംഷീദ് സ്വാഗതവും, മുഹമ്മദ് അസ്ലം നന്ദിയും പറഞ്ഞു.