headerlogo
local

"നന്മണ്ടയുടെ നഞ്ചിയമ്മ"മാളുവമ്മയെ അന്താരാഷ്ട്ര വനിതാ ദിനത്തിന് മുന്നോടിയായി നന്മണ്ട എയുപി സ്കൂൾ വാർഷികത്തോടനുബന്ധിച്ച് ആദരിച്ചു

നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൃഷ്ണവേണി മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു

avatar image

NDR News

07 Mar 2024 09:56 PM

നന്മണ്ട :അന്താരാഷ്ട്ര വനിതാ ദിനത്തിന് മുന്നോടിയായി നന്മണ്ട എയുപി സ്കൂൾ വാർഷികത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ മുഖ്യ അതിഥിയായി പങ്കെടുത്ത "നന്മണ്ടയുടെ നഞ്ചിയമ്മ" മാളുവമ്മയെ വിദ്യാലയ മാനേജർ പി. എം. രാജലക്ഷ്മി മൊമൻ്റോ നൽകി പൊന്നാടയണിയിച്ച് ആദരിച്ചു. നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൃഷ്ണവേണി മാണിക്കോത്ത് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ഗ്രാമപഞ്ചായത്ത് അംഗം വി.കെ. നിത്യകല അധ്യക്ഷത വഹിച്ചു.

      വിദ്യാലയ പ്രധാന അധ്യാപകൻ ടി. അനൂപ് കുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.എം പ്രവീൺ നന്ദിയും പറഞ്ഞു.നന്മണ്ട കോളിയോടുമലയിലാണ് 70 കാരിയായ മാളുവമ്മ താമസിക്കുന്നത്. ട്രൈബൽ വിഭാഗത്തിൽപ്പെട്ട മാളുവമ്മ നല്ലൊരു ഗായികയാണ്. പഴയ ഗാനങ്ങൾ അനവധിയുണ്ട് മാളുവമ്മയ്ക്ക് പാടി അവതിരിപ്പിക്കാൻ.

      ചെറുപ്രായത്തിൽ ഒട്ടനവധി അവഗണനയും പാർശ്വവൽക്കരി ക്കലുമൊക്കെ അനുഭവിച്ച മാളുവമ്മയ്ക്ക് അവസരങ്ങൾ ലഭിച്ചാൽ തൻ്റെ കഴിവ് തെളിയിക്കാമെന്ന് മറുപടി പ്രസംഗത്തിൽ പറഞ്ഞു.

NDR News
07 Mar 2024 09:56 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents