പന്തിരിക്കര നവീന ഗ്രന്ഥശാല ആൻഡ് തിയേറ്റേഴ്സിൻ്റെ 37ാം വാർഷികത്തിൻ്റെ ഭാഗമായി ജില്ലാതല വോളി നൈറ്റ് സംഘടിപ്പിച്ചു
പോലിസ് ഇൻസ്പക്ടർ പി. അരുൺ ദാസ് ഉദ്ഘാടനം ചെയ്തു

പന്തിരിക്കര: നവീന ഗ്രന്ഥശാല & തിയേറ്റേഴ്സിൻ്റെ 37ാം വാർഷികത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാ തല വോളി നൈറ്റ് പെരുവണ്ണാമുഴി പോലിസ് ഇൻസ്പക്ടർ പി. അരുൺ ദാസ് ഉദ്ഘാടനം ചെയ്തു .
സി.കെ സുബിൻ സ്മാരക വിന്നേഴ്സ് ട്രോഫിക്കും പ്രൈസ് മണിക്കും, വെളിച്ചംപറമ്പത്ത' മൊയ്തീൻ ഹാജി സ്മാരക റണ്ണേഴ്സ അപ്പ് ട്രോഫിക്കും പ്രൈസ് മണിക്കും വേണ്ടിയുള്ള വോളി നൈറ്റ് മത്സരത്തിൻ്റെ ആദ്യ ദിനത്തിൽ വിന്നേഴ്സ് സൂപ്പിക്കടയും
രണ്ടാം മത്സരത്തിൽ യൂത്ത് വിങ് വിളയാട്ടു കണ്ടി മുക്കും സെമി ഫൈനലിന്ന് യോഗ്യത നേടി. വി എൻ വിജയൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു .പി. സി ജിതേഷ് , രഞ്ജിത്ത് കെ.പി, എം.സി. ചന്ദ്രൻ, കെ.കെ മുരളി എന്നിവർ സംസാരിച്ചു.