പന്നിമുക്കിൽ ഓട്ടോയും ബസ്സും കൂട്ടിയിടിച്ചു
അപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് പരിക്കേറ്റു.
പന്നിമുക്കിൽ ഓട്ടോയും ബസ്സും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് പരിക്ക്.മുയിപ്പോത്ത് കണ്ടിയിൽ താഴെ പാറക്കാത്ത് ബഷീർ(37)ഭാര്യ ഷംന(29)മക്കളായ റസ(4) സയൻ(2)ബഷീറിന്റെ സഹോദരീപുത്രി മുഹ്‌സിറ(26) എന്നിവർക്കാണ് പരിക്കേറ്റത്.
മുഹ്സിറയെ ഹോസ്പിറ്റലിൽ കാണിച്ച് തിരിച്ചുവരുമ്പോൾ ആയിരുന്നു അപകടം.വടകരയിൽ നിന്ന് പേരാമ്പ്രക്ക് വരികയായിരുന്ന തമ്പുരാട്ടി ബസ്സ് ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഓട്ടോ പാടെ തകർന്നു.
ഓടിക്കുടിയ നാട്ടുകാരാണ് ഇവരെ പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

