headerlogo
local

പൗരത്വ ബില്ലിനെതിരെ പയ്യോളിയിൽ നൈറ്റ് മാർച്ച് നടത്തി

പയ്യോളി ബീച്ച് റോഡിലെ ഗാന്ധി പ്രതിമക്ക് സമീപം പ്രതിഷേധ യോഗം നടന്നു

 പൗരത്വ ബില്ലിനെതിരെ പയ്യോളിയിൽ  നൈറ്റ് മാർച്ച് നടത്തി
avatar image

NDR News

14 Mar 2024 06:19 PM

പയ്യോളി:പൗരത്വഭേദഗതി നിയമം നടപ്പാക്കുന്നതിനെതിരെ പയ്യോളി പൗരത്വ സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തിൽ 2024 മാർച്ച്‌ 13 രാത്രി 10 മണിക്ക്‌ പയ്യോളി ടൗണിൽ നൈറ്റ് മാർച്ച് നടത്തി.കേന്ദ്ര സർക്കാർ പൗരത്വഭേദഗതി ബിൽ അവതരിപ്പിച്ച 2019 ൽ രൂപീകരിക്കപ്പെട്ട സമിതിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ വലിയ ജനക്കൂട്ടമാണ് പങ്കെടുത്തത്.

     തിരഞ്ഞെടുപ്പിൽ കൃത്യമായ വർഗീയ ചേരിതിരിവ് ഉണ്ടാക്കുന്നതിനായി കേന്ദ്രഭരണകൂടം നടത്തുന്ന നീക്കങ്ങൾക്കെതിരെ "പൗരത്വഭേദഗതി നിയമം അറബിക്കടലിൽ" എന്ന മുദ്രാവാക്യം മുഴക്കിയാണ് പ്രകടനം നടന്നത്.പയ്യോളി ബീച്ച് റോഡിലെ ഗാന്ധി പ്രതിമക്ക് സമീപം നടന്ന പ്രതിഷേധ യോഗത്തിൽ പൗരത്വ സംരക്ഷണസമിതി പ്രവർത്തകർ സംസാരിച്ചു.

NDR News
14 Mar 2024 06:19 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents