headerlogo
local

കടിയങ്ങാട് കുനിയോട് പാടശേഖരത്തില്‍ അഗ്നിബാധ

ശക്തമായ കാറ്റില്‍ ഏകദേശം രണ്ട് ഏക്കറോളം സ്ഥലത്തേക്ക് തീ വ്യാപിക്കുകയായിരുന്നു

 കടിയങ്ങാട് കുനിയോട് പാടശേഖരത്തില്‍ അഗ്നിബാധ
avatar image

NDR News

15 Mar 2024 05:29 PM

കടിയങ്ങാട്:കടിയങ്ങാട് പാടശേഖരത്തില്‍ കാലത്ത് പതിനൊന്ന് മണിയോടെയാണ് തീ പടർന്നത്. ശക്തമായ കാറ്റില്‍ ഏകദേശം രണ്ട് ഏക്കറോളം സ്ഥലത്തേക്ക് തീ വ്യാപിക്കുകയായിരുന്നു. പ്രദേശത്ത് വെള്ളത്തിന്‍റെ ലഭ്യതയില്ലാത്തതും ശക്തമായ കാറ്റും തീയണക്കാൻ പ്രയാസമായി.പേരാമ്പ്രയില്‍ നിന്നുമെത്തിയ അഗ്നിരക്ഷാ സേനക്ക് ആവശ്യത്തിനുള്ള വെള്ളം ലഭിക്കാത്തത് ബുദ്ധിമുട്ടിലായി.

      പേരാമ്പ്ര അഗ്നിരക്ഷാനിലയത്തില്‍ നിന്നും സ്റ്റേഷന്‍ ഓഫീസ്സര്‍ സി പി ഗിരീശന്‍റെയും അസി .സ്റ്റേഷന്‍ ഓഫീസ്സര്‍ പി സി പ്രേമന്‍റെയും നേതൃത്ത്വത്തില്‍ ഫയര്‍&റെസ്ക്യൂ ഓഫീസ്സര്‍മാരായ ടി സനൂപ്,ടി ബബീഷ്,പി സി ധീരജ്ലാല്‍ ,സി കെ സ്മിതേഷ് ഹോംഗാര്‍ഡ് പി മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു.

       അന്തരീക്ഷ താപനില വളരെ ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ കൃഷിസ്ഥലത്തെയും താമസസ്ഥലത്തേയും രണ്ട് മീറ്റര്‍ വീതിയില്‍ ഫയര്‍ബ്രേക്ക് ഉണ്ടാക്കി തീ വ്യാപിക്കാതിരിക്കാന്‍ മുന്‍ കരുതലെടുക്കേണ്ടതും, അടിക്കാടുകള്‍ക്കും ചപ്പുചവറുകള്‍ക്കും അശ്രദ്ധമായി തീയിടാതിരിക്കേണ്ടതുമാണെന്നും സേന മുന്നറിയിപ്പു നല്‍കി.

NDR News
15 Mar 2024 05:29 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents