പുല്ലാളൂര്‍ പുതിയ തൃക്കോവില്‍ ശ്രീ നരസിംഹ മൂര്‍ത്തി ക്ഷേത്ര മഹോത്സവം ഏപ്രില്‍ 2 മുതല്‍ 12 വരെ
ഭഗവതരത്‌നം മുണ്ടരാപിള്ളി മന മഹേശ്ശന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ശ്രീമത് ഭാഗവത സപ്താഹയജ്ഞവും ഉണ്ടായിരിക്കും

നരിക്കുനി:പുല്ലാളൂര്‍ പുതിയ തൃകോവില്‍ ശ്രീ നരസിംഹ മൂര്‍ത്തി ക്ഷേത്ര മഹോത്സവം 2024 ഏപ്രില്‍ 2 മുതല്‍ 12 വരെയുള്ള തിയ്യതികളില്‍ ആഘോഷിക്കും.ഏപ്രില്‍ 2 മുതല്‍ 9 വരെയുള്ള ദിനങ്ങളില്‍ ഭഗവതരത്‌നം മുണ്ടരാപിള്ളി മന മഹേശ്ശന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ശ്രീമത് ഭാഗവത സപ്താഹയജ്ഞവും ഉണ്ടായിരിക്കും.
ഏപ്രില്‍ 10 മുതല്‍ 12 വരെയുള്ള ദിനങ്ങളില്‍ ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ മേല്‍പള്ളി മന ഉണ്ണികൃഷ്ണന്‍ അടിതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ പ്രതിഷ്ഠദിന മഹോത്സവവും നടക്കുന്നതാണ്.
ഇതോടൊപ്പം പുല്ലാളൂര്‍ ഗ്രാമോത്സവം 2024 ഉണ്ടാകും. പൊലിക ബാന്റ് കാലിക്കറ്റിന്റെ നാടന്‍പാട്ടുകള്‍, ലിറ്റില്‍ ഐക്കണ്‍സിന്റെ കരോക്കെ ഗാനമേള, ഓട്ടന്‍തുള്ളല്‍, പ്രദേശത്തെ കലാ പ്രതിഭകളൊരുക്കുന്ന കലാസന്ധ്യകള്‍, എസ്. എസ് ഓര്‍ക്കസ്ട്രാ പയ്യന്നുര്‍ അവതരിപ്പിക്കുന്ന മെഗാ ഗാനമേള എന്നിവയും ഉണ്ടാകും.