പാലോറ സ്കൂൾ സംരക്ഷണ സമിതി ജനകീയ മാർച്ച് സംഘടിപ്പിച്ചു
സ്കൂൾ കാവി വൽക്കരിക്കാൻ ശ്രമിക്കുന്ന സംഘപരിവാർ അനുകൂലികളായ അധ്യാപകർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് മാർച്ച്

ഉള്ളിയേരി: പാലോറ ഹയർ സെക്കൻ്ററി സ്കൂൾ കാവി വൽക്കരിക്കാൻ ശ്രമിക്കുന്ന സംഘപരിവാർ അനുകൂലികളായ അധ്യാപകർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സ്കൂൾ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഉള്ളിയേരിയിൽ ജനകീയ മാർച്ചും പൊതുയോഗവും സംഘടിപ്പിച്ചു.
മുരുകേശൻ ഉള്ളിയേരി, എം.വി. അരവിന്ദ്, സുധിൻ സുരേഷ്, പി.കെ. മജീദ്, നാസ് മാമ്പൊയിൽ എന്നിവർ സംസാരിച്ചു.