ചാലിക്കരയിൽ അജ്ഞാത ജീവി പശു കിടാവിനെ കടിച്ചു കൊന്നു
ഇന്ന് രാവിലെയാണ് തൊഴുത്തിൽ പശുക്കിടാവിനെ കൊന്ന് ഒരു ഭാഗം മുഴുവൻ തിന്ന നിലയിൽ കണ്ടത്.
പേരാമ്പ്ര: ചാലിക്കരയിൽ അജ്ഞാത ജീവി പശു കിടാവിനെ കടിച്ചു കൊന്നു തിന്നു. ചാലിക്കര കായൽ മുക്കിലെ തൈ വെച്ച പറമ്പിൽ കുഞ്ഞമ്മദിൻ്റെ ആലയിൽ കെട്ടിയ 3 മാസം പ്രായമായ പശുക്കുട്ടിയെയാണ് അജ്ഞാത ജീവി കടിച്ചു കൊന്നത്. ഇന്നലെ രാത്രിയാണ് സംഭവം.
ഇന്ന് രാവിലെ തൊഴുത്തിൽ എത്തിയപ്പോഴാണ് ഒരു ഭാഗം മുഴുവൻ അജ്ഞാജീവി തിന്ന നിലയിൽ കണ്ടത്. സമീപത്തെ മുണ്ടങ്കണ്ടി കുഞ്ഞമ്മതിൻ്റെ തൊഴുത്തിൽ കെട്ടിയതായിരുന്നു. മറ്റു മൂന്ന് പശു കുട്ടികളും ഉണ്ടായിരുന്നു. അവയെ ഉപദ്രവിച്ചിട്ടില്ല,
വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. തെരുവ് നായയോ കുറുക്കനോ കടിച്ചതാവാമെന്ന് സംശയിക്കുന്നു, നൊച്ചാട് വെററിനറി സർജൻ റസീന, ലൈവ് സ്റ്റോക്ക് ഇൻസ്പക്ടർ ഗിരീഷ് എന്നിവർ ചേർന്ന് പോസ്റ്റ്മോട്ടം നടത്തി.

