headerlogo
local

ചാലിക്കര മസ്ജിദുൽ ഫാറൂഖിലെ ഇഫ്താറിലെ നിറഞ്ഞ സാന്നിധ്യം ജിതേഷ് ഡി പാരീസിന് ഉപഹാരം നൽകി അനുമോദിച്ചു

എസ് വൈ എസ് ചാലിക്കര ശാഖ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ വച്ച് സ്നേഹോപഹാരം നൽകി അനുമോദിക്കുകയായിരുന്നു

 ചാലിക്കര മസ്ജിദുൽ ഫാറൂഖിലെ ഇഫ്താറിലെ നിറഞ്ഞ സാന്നിധ്യം ജിതേഷ് ഡി പാരീസിന് ഉപഹാരം നൽകി അനുമോദിച്ചു
avatar image

NDR News

11 Apr 2024 11:32 AM

ചാലിക്കര : ചാലിക്കര മസ്ജിദുൽ ഫാറൂഖിലെ റമദാൻ ഒന്നു മുതൽ തുടർന്നുള്ള ഇഫ്ത്താറിലെ നിറഞ്ഞ സാന്നിധ്യമായിരുന്നു ജിതേഷ് . ഡി പാരീസ് ജീവനക്കാരനായ ജിതേഷ് ഇഫ്താറിൻ്റെ സമയം ആയാൽ യാത്രക്കാരെ ക്ഷണിക്കാനും എല്ലാവർക്കും ഭക്ഷണം എത്തിക്കാനും സജീവമായി മുന്നിൽ ഉണ്ടായിരുന്നു. 

    ചാലിക്കരയിലെ മനുഷ്യ സ്നേഹത്തിൻ്റെ പ്രതീകമായി മതസൗഹാർദത്തിൻ്റെ കാവലാളനായി നിന്ന ജിദേഷിന് എസ് വൈ എസ് ചാലിക്കര ശാഖ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ വച്ച് സ്നേഹോപഹാരം നൽകി അനുമോദിച്ചു . 

    ചടങ്ങിൽ മുഹമ്മദലി ബാഖവി അധ്യക്ഷത വഹിച്ചു പി.കെ. കെ.നാസർ സ്വാഗതം പറഞ്ഞു. ടി. കെ.ഇബ്രാഹിം മുബശീർവാഫി ഇബ്രാഹിം കുന്നത്ത്, എസ് കെ ഇബ്രാഹിം തുടങ്ങിയവർ സംസാരിച്ചു.

NDR News
11 Apr 2024 11:32 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents