കണിവെള്ളരിക്കൃഷിയില്‍ വിജയഗാഥ രചിച്ച് നന്മണ്ട വയലോരത്തിലെ യുവകര്‍ഷകന്‍
നന്മണ്ട കൃഷി ഓഫീസര്‍ പി.ഷെല്‍ജ കണിവെള്ളരി കൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു

നന്മണ്ട:കണിവെള്ളരിക്കൃഷിയില്‍ വിജയഗാഥ രചിച്ച് നന്മണ്ട വയലോരത്തിലെ യുവകര്‍ഷകന്‍ ലാലുപ്രസാദ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് കൃഷിക്ക് തുടക്കമിട്ടത്. ഏപ്രില്‍ ആദ്യത്തോടെ വിളവെടുപ്പ് നടത്താനും സാധിച്ചു. പൂര്‍ണമായും ജൈവരീതിയിലാണ് കൃഷി നടത്തിയത്. കാര്‍ഷിക മേഖലയില്‍ തനതായ പാതയിലൂടെ സഞ്ചരിച്ചുവരുന്ന ലാലുപ്രസാദിന് മികച്ച കര്‍ഷകനുള്ള നിരവധി അവാര്‍ഡുകള്‍ ഇതിനിടയില്‍ ലഭിച്ചിട്ടുണ്ട്.
അരയേക്കറിലാണ് ലാലുപ്രസാദ് കണിവെള്ളരി കൃഷി ചെയ്തിരിക്കുന്നത്. ഇപ്പോള്‍ വീട്ടില്‍ സംഭരിച്ച് വച്ചിരിക്കുന്ന കണിവെള്ളരി വാങ്ങാന്‍ ദൂരെദിക്കുകളില്‍ നിന്നുപോലും ആളുകളെത്തുന്നുണ്ട്. ഒരു മാസം കഴിഞ്ഞാല്‍ തണ്ണിമത്തന്‍ കൃഷിയുടെ വിളവെടുപ്പും നടക്കാനിരിക്കുകയാണ്. വ്യത്യസ്ഥങ്ങളായ തണ്ണിമത്തനാണ് ലാലു തന്റെ കൃഷിയിടത്തില്‍ വിളയിച്ചിരിക്കുന്നത്.
ഇവ കൂടാതെ വെണ്ട, ചീര , മുളക് തുടങ്ങിയവയും കൃഷി ചെയ്തുവരുന്നു. കൂടാതെ പത്ത് പശുക്കള്‍ ഉള്‍പ്പെട്ട ഫാമും ലാലുവിന് സ്വന്തമായുണ്ട്. നന്മണ്ട കൃഷി ഓഫീസര്‍ പി.ഷെല്‍ജ കണിവെള്ളരി കൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.