നന്മണ്ട എ.എം.എൽ.പി. സ്‌കൂൾ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 21-ന്
എഴുത്തുകാരൻ സോമൻ കടലൂർ കെട്ടിടോദ്ഘാടനം നിർവഹിക്കും

നന്മണ്ട:ബാലുശ്ശേരി നന്മണ്ട എ.എം. എൽ.പി. സ്കൂളിലെ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം, യാത്രയയപ്പ് സമ്മേളനം, വാർഷികാഘോഷം എന്നിവ 20, 21 തീയതികളിലായി നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
20-ന് ഗാന്ധിസ്മൃതി, വിളംബര ഘോഷയാത്ര, കലാസന്ധ്യ തുടങ്ങിയവ നടക്കും. 21- ന് വൈകീട്ട് നാലിന് കെട്ടിടോദ്ഘാടനം, യാത്രയയപ്പ് സമ്മേളനം എന്നിവ നടക്കും. എഴുത്തുകാരൻ സോമൻ കടലൂർ കെട്ടിടോദ്ഘാടനം നിർവഹിക്കും.
രാത്രി സംഗീതവിരുന്ന്, കുട്ടികളുടെ കലാപരിപാടികൾ എന്നിവ നടക്കും. വാർത്താസമ്മേളനത്തിൽ പി. നന്ദകുമാർ, ടി.കെ. മുഹമ്മദ് അഷ്റഫ്, ടി.ഇ. വിനീത, വി. ഹനീഫ് എന്നിവർ പങ്കെടുത്തു.