headerlogo
local

കാവുന്തറ മാവട്ട് താഴെ വയലിൽ തീപ്പിടുത്തം; ഒരേക്കറോളം സ്ഥലം കത്തിനശിച്ചു

അപകടമുണ്ടായത് ഇന്ന് ഉച്ചയോടെ

 കാവുന്തറ മാവട്ട് താഴെ വയലിൽ തീപ്പിടുത്തം; ഒരേക്കറോളം സ്ഥലം കത്തിനശിച്ചു
avatar image

NDR news

05 May 2024 06:11 PM

നടുവണ്ണൂർ: കാവുന്തറ മാവട്ട് താഴെ വയലിൽ തീ പിടിച്ചു. എളയിടത്തു താഴെ പാലത്തിന് സമീപമുള്ള സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള പാടശേഖരത്തിലെ ഒരു ഏക്കറോളം സ്ഥലത്തെ ഉണങ്ങിയ അടിപുല്ലുകൾക്കും കറ്റകെട്ടി വെച്ചിരുന്ന വൈക്കോലിനുമാണ് ഇന്ന് ഉച്ചയോടെ തീപിടിച്ചത്. 

      വിവരമറിയിച്ചതിനെ തുടർന്ന് പേരാമ്പ്രയിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ.ടി. റഫീഖ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എം. പ്രദീപ് എന്നിവരുടെ നേതൃത്വത്തിൽ എത്തിയ ഒരു യൂണിറ്റ് ഫയർഫോഴ്സ് സേനാംഗങ്ങളും നാട്ടുകാരും ചേർന്ന് തീ അണച്ചു.

       അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥരായ ബിനീഷ് കുമാർ, കെ. ജിനേഷ്, ടി. ജിഷാദ്, എം.ടി. മകേഷ്, വി.കെ. ബാബു എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

NDR news
05 May 2024 06:11 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.