നടുവണ്ണൂർ യൂനിറ്റ് എസ്.വൈ.എസ് ആരംഭിക്കുന്ന സാന്ത്വന കേന്ദ്രം നാടിന് സമർപ്പിച്ചു
നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ടി.പി ദാമോധരൻ മാസ്റ്റർ ഉൽഘാടനം ചെയ്തു

നടുവണ്ണൂർ : നടുവണ്ണൂർ യൂനിറ്റ് എസ്.വൈ.എസ് ആരംഭിക്കുന്ന സാന്ത്വനകേന്ദ്രം നാടിന് സമർപ്പിച്ചു. നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ടി.പി ദാമോധരൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. ജില്ലാ എസ്.വൈ.എസ് ജനറൽ സെക്രട്ടറി മുനീർ സഖാഫി സന്ദേശ പ്രഭാഷണം നടത്തി.
മത, ജാതി, രാഷ്ട്രീയ ഭേദമന്യെ മനുഷ്യനെന്ന നിലയിൽ ഉത്തരവാദിത്തം നിർവഹിക്കാൻ അദ്ദേഹം ഉദ്ബോധനം നടത്തി. അബ്ദുൽ മജീദ് സഖാഫി കോട്ടൂർ (കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മറ്റിയംഗം) മുഹമ്മദലി ചാത്തോത്ത് (ചെയർമാൻ വികസന സ്റ്റാൻ്റിംഗ് കമ്മറ്റി) എ.പി ഷാജി മാസ്റ്റർ (കോൺഗ്രസ്) ജിജീഷ് മോൻ (സി.പി.ഐ.എം) അഷ്റഫ് പുതിയപ്പുറം (മുസ്‌ലിം ലീഗ്) എസ്.പി.എച്ച് ജാഫർ സാദിഖ് തങ്ങൾ (വൈസ് പ്രസിഡന്റ് കെ.എം.ജെ പേരാമ്പ്ര സോൺ) ഡോ. മുഹമ്മദലി മാടായി (സെക്രട്ടറി എസ്.എം.എ കോഴിക്കോട് ജില്ല) യൂസഫ് ലത്തീഫി (ഫിനാൻസ് സെക്രട്ടറി എസ്.വൈ.എസ് പേരാമ്പ്ര സോൺ) അബ്ദുൽ ജബ്ബാർ ഹാജി പുതിയപ്പുറം (ജന. സെക്രട്ടറി കെ.എം.ജെ നടുവണ്ണൂർ സർക്കിൾ) അബ്ദു റസാഖ് തോട്ടുമൂല (പ്രസിഡണ്ട് എസ്.വൈ.എസ് നടുവണ്ണൂർ സർക്കിൾ) മുനീർ സഖാഫി കാവിൽ (ജന. സെക്രട്ടറി എസ്.വൈ എസ് നടുവണ്ണൂർ സർക്കിൾ) ഹാഷിം പി.സി (സെക്രട്ടറി കെ.എംജെ നടുവണ്ണൂർ യൂനിറ്റ്) എന്നിവർ ആശംസകളറിയിച്ചു.
സാന്ത്വന കേന്ദ്രം ചെയർമാൻ വി.പി ഇമ്പിച്ചി മൊയ്തീൻ അദ്ധ്യക്ഷനായിരുന്നു. അബ്ദുറഷീദ് സഖാഫി സ്വാഗതവും സുഹൈൽ ചാത്തോത്ത് നന്ദിയും പറഞ്ഞു.