അടിപ്പാത പ്രശ്നം പരിഹരിക്കാൻ ജില്ലാ കലക്ടറും, ഹൈവെ പ്രോജക്ട് ഡയറക്ടറും തിക്കോടിയിൽ
നിരവധി തവണ ഉറപ്പ് നൽകിയിട്ടും അടിപ്പാത പ്രശ്നം പരിഹരിക്കാൻ അധികൃതർ തയ്യാറാകാത്തതിൽ ജനങ്ങൾ സമരത്തിലായിരുന്നു

തിക്കോടി: അടിപ്പാത പ്രശ്നം പരിഹരിക്കാൻ ജില്ലാ കലക്ടറും, ഹൈവെ പ്രോജക്ട് ഡയറക്ടറും തിക്കോടിയിലെത്തി. നിരവധി തവണ ഉറപ്പ് നൽകിയിട്ടും അടിപ്പാത പ്രശ്നം പരിഹരിക്കാൻ അധികൃതർ തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ നിരന്തര സമരത്തിലായിരുന്നു.
സമരങ്ങൾക്കും പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ചാണ് സർവ്വീസ് റോഡ് പണി തടയാൻ ജനങ്ങൾ രംഗത്തിറങ്ങിയത്. പ്രശ്നം രൂക്ഷമായതോടെയാണ് കലക്ടറും ഹൈവെ അതോറിറ്റി പ്രോജക്ട് ഡയറക്ടറും തിക്കോടിയിലെത്തിയത്. കളക്ടർ നാട്ടുകാരുമായി സംസാരിച്ച് പരിഹാരത്തിന് ശ്രമിക്കാമെന്ന് ഉറപ്പ് നൽകി.
നൂറുകണക്കിന് ജനങ്ങളാണ് പ്രളയം കണക്കെ സംഭവസ്ഥലത്ത് പൊരി വെയിലത്ത് എത്തി ചേർന്നതും പ്രതിഷേധം അറിയിച്ചതും. മെമ്പർ ആർ. വിശ്വൻ, സന്തോഷ് തിക്കോടി, ബിജു കളത്തിൽ എന്നിവർ നേതൃത്വം നൽകി.