മേപ്പയൂരിൽ ഐ.എ.എസ്. ജേതാവിനെ ഫാർമേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ സെൻട്രൽ കമ്മിറ്റി അനുമോദിച്ചു
നടനും സംവിധാനകനുമായ കലന്തൻ ബഷീർ ചടങ്ങ് ഉദ്ഘാടനം ചെയ്തു

മേപ്പയൂർ: സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കീഴരിയൂരിലെ എ.കെ. ശാരികയ്‌ക്ക് ഫാർമേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവും സ്നേഹോപഹാര സമർപ്പണവും നടത്തി. നടനും സംവിധാനകനുമായ കലന്തൻ ബഷീർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെ.എം. സുരേഷ് ബാബു അദ്ധ്യക്ഷനായി.
ഐ. സജീവൻ, മുജീബ് കോമത്ത്, കെ.എം. വേലായുധൻ, സഞ്ജയ് കൊഴുക്കല്ലൂർ, കുഞ്ഞോത്ത് രാഘവൻ, കെ. ശോഭ, പി.എസ്. രജിത മാനന്തവാടി, കെ. സുശീല, ബിന്ദു കുറ്റിയിൽ, കൊല്ലം കണ്ടി വിജയൻ, ഷാജി പയ്യോളി തുടങ്ങിയവർ സംസാരിച്ചു. എ.കെ. ശാരിക മറുമൊഴി നൽകി.