ചേമഞ്ചേരിയിൽ നേഴ്‌സുമാരെ ആദരിച്ചു
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബു രാജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു

ചേമഞ്ചേരി: ലോക നഴ്സസ് ദിനത്തോടനുബന്ധിച്ച് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ നഴ്സസ് ദിനാചരണവും നേഴ്‌സുമാരെ ആദരിക്കൽ ചടങ്ങും ഏരൂൽ ബീച്ചിലെ സിസ്റ്റർ ലിനി നഗറിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബു രാജ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് മെമ്പർ എംപി. മൊയ്‌തീൻ കോയ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ നേഴ്സുമാരെ ആദരിച്ചു. വാർഡ് മെമ്പർ ശരീഫ് സ്വാഗതവും സത്യൻ നന്ദിയും പറഞ്ഞു.
വാർഡ് മെമ്പർ വത്സല പുല്ല്യത്ത്, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.കെ. ഹാരിസ്, കല്ലിൽ ഈമ്പിച്ചഹമ്മദ് ഹാജി, വി.കെ. വിനോദ് കാപ്പാട്, സിസ്റ്റർ സജിനി, സിസ്റ്റർ സോജ, അന്ഷിഭ എന്നിവർ സംസാരിച്ചു.