headerlogo
local

ഏക്കാട്ടൂർ ആക്രമസംഭവത്തിൽ സർവ്വകക്ഷി യോഗം പ്രതിഷേധിച്ചു

ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ. അഭിനേഷ് ഉദ്ഘാടനം ചെയ്തു

 ഏക്കാട്ടൂർ ആക്രമസംഭവത്തിൽ സർവ്വകക്ഷി യോഗം പ്രതിഷേധിച്ചു
avatar image

NDR news

24 May 2024 09:39 PM

അരിക്കുളം: എക്കാട്ടൂർ പ്രദേശത്ത് കഴിഞ്ഞ ദിവസം നടന്ന അക്രമസംഭവത്തിൽ സർവ്വകക്ഷി യോഗം പ്രതിഷേധിച്ചു. നിലവിൽ പ്രശ്നളൊന്നുമില്ലാത്ത ഏക്കാട്ടൂരിൽ മറ്റ് പ്രദേശങ്ങളിൽനിന്നും മാരകായുധങ്ങളുമായി വന്ന് ജനങ്ങളെ അക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ഏക്കാട്ടൂർ സാംസ്കാരിക നിലയത്തിൽ ചേർന്ന സർവ്വകക്ഷിയോഗം പ്രതിഷേധം രേഖപ്പെടുത്തി. 

       നാട്ടിൽ സമാധാനം നിലനിർത്താൻ വേണ്ട നടപടികളിൽ സ്വീകരിക്കുകയും അക്രമങ്ങൾക്കെതിരെ നിയമ നടപടി കൈകൊള്ളുകയും ചെയ്യണമെന്ന് യോഗം അധികൃതരോട് ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ. അഭിനേഷ് ഉദ്ഘാടനം ചെയ്തു. 

       ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.പി. രജനി അദ്ധ്യക്ഷയായി. വാർഡ് മെമ്പർ വി.പി. അശോകൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രധിനിധികളായ കെ. അഷ്റഫ്, ടി. സുരേഷ്, ഇ.കെ. അഹമദ് മൗലവി, പി.പി. കുഞ്ഞിക്കേളപ്പൻ, സുരേഷ് കല്ലങ്ങൽ, ജലീൽ വടക്കയിൽ, റിയാസ് രയരോത്ത് എന്നിവർ സംസാരിച്ചു.

NDR news
24 May 2024 09:39 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents