ഊരള്ളൂർ അരണ്യ ദശ വാർഷികാഘോഷ പരിപാടിക്ക് തുടക്കം കുറിച്ചു
എഴുത്തുകാരൻ ജമാൽ കൊച്ചങ്ങാടി ഉദ്ഘാടനം ചെയ്തു

അരിക്കുളം: ഊരള്ളൂർ അരണ്യ ആയുർവേദ റിസർച്ച് ഫൗണ്ടേഷൻ്റെ ഒരു വർഷം നീളുന്ന ദശവാർഷികാഘോഷ പരിപാടികൾ എഴുത്തുകാരൻ ജമാൽ കൊച്ചങ്ങാടി ഉദ്ഘാടനം ചെയ്തു. അരണ്യയിൽ പുതിയതായി ആരംഭിക്കുന്ന കൈറോ പ്രാക്ടിക് ചികിത്സയുമായി ബന്ധപ്പെട്ട സൗജന്യ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ.എം. സുഗതൻ ഉദ്ഘാടനം ചെയ്തു.
മജീഷ് കാരയാട് മുഖ്യാതിഥിയായി. എ.കെ.എൻ. അടിയോടി അദ്ധ്യക്ഷനായി. അരണ്യ ചെയർമാൻ വി.കെ. ജാബിർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ. ആഷിഖ രാജ് മുഖ്യപ്രഭാഷണം നടത്തി. നൂതന ചികിത്സാരീതികൾ അസ് ലം കോങ്ങാട് വിശദീകരിച്ചു. ജീവകാരുണ്യ രംഗത്ത് വിലപ്പെട്ട സംഭാവനകൾ നൽകിയ തറവട്ടത്ത് ഇമ്പിച്ച്യാലിയെ വേദിയിൽ ആദരിച്ചു.
എം. പ്രകാശൻ, ബിന്ദു പറമ്പടി, പി. സുജ, എസ്. മുരളീധരൻ, കെ. ഫരീദ്, അബ്ദുൽ നാസർ, ബഷീർ വി., ശശി ഊട്ടേരി, സി. നാസർ, ടി.എം. രാജൻ, ഷാജി മലോൽ, രാഗീഷ് എം.കെ., ഷമീർ ചാലിൽ, ടി.ടി. ശങ്കരൻ, കെ. ഇമ്പിച്ച്യാമദ്, ശശി ഇ.കെ., പി. ദാമോദരൻ, അഭിഷ പി.എം., വി.കെ. ആയിഷ, റഫീഖ് കെ., കെ.സി.എ. വഹാബ് എന്നിവർ സംസാരിച്ചു.