എൻ. സി. പി പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജവഹർലാൽ നെഹ്രു അനുസ്മരണം സംഘടിപ്പിച്ചു
നെഹ്രുവിൻ്റെ ഫോട്ടോയിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി
പേരാമ്പ്ര:എൻ. സി. പി പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെഹ്രുവിൻ്റെ ഫോട്ടോയിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി.ബ്ലോക്ക് പ്രസിഡൻ്റ് സഫ മജീദിൻ്റെ അദ്ധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി പി.കെ എം ബാലകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി.
കിഴക്കയിൽ ബാലൻ,കുഞ്ഞിരാമനുണ്ണി, ശ്രീലജ പുതിയേടത്ത്,കെ.എം ഗോവിന്ദൻ, ബാബു കൈതാവിൽ എന്നിവർ സംസാരിച്ചു. ശ്രീനി മനത്താനത്ത് സ്വാഗതവും സുഭാഷ് ചന്ദ്രൻ നന്ദിയും പറഞ്ഞു.

