നൊച്ചാട് ആയുർവ്വേദ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ക്യാമ്പിൽ സൗജന്യ പ്രതിരോധ മരുന്ന് വിതരണം ചെയ്തു

പേരാമ്പ്ര: നൊച്ചാട് ആയൂർവ്വേദ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ നൊച്ചാട് ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ വെച്ച് സൗജന്യ പ്രതിരോധ മരുന്ന് വിതരണം ചെയ്തു.
നൊച്ചാട് ആയൂർവ്വേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ.പ്രിയ, മെഡിക്കൽ ഓഫീസർ ഡോ: രമ്യ , ലീന, ഗോവിന്ദൻ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.ഡോ: രമ്യ മഴക്കാല രോഗങ്ങളെക്കുറിച്ച് ക്ലാസ്സ് എടുത്തു.വാർഡ് മെമ്പർ സുമേഷ് തിരുവോത്ത് സ്വാഗതവും, വി. കുഞ്ഞിക്കണാരൻ നന്ദിയും പറഞ്ഞു.