headerlogo
local

ഹരിതകർമ്മസേനയെ ആദരിച്ചു

പഞ്ചായത്ത് പ്രസിഡൻ്റ്  വി.എം. കുട്ടികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

 ഹരിതകർമ്മസേനയെ ആദരിച്ചു
avatar image

NDR News

05 Jun 2024 05:24 PM

  കിനാലൂർ : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കിനാലൂർ ജിയുപി സ്കൂൾ പനങ്ങാട് പഞ്ചായത്തിലെ മുഴുവൻ ഹരിത കർമസേനാംഗങ്ങൾക്കും വാഹന ഡ്രൈവർക്കും മൊമെൻ്റോ നൽകി ആദരിച്ചു.

   പനങ്ങാട് ഗ്രാമപഞ്ചായത്തിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി പഞ്ചായത്ത് പ്രസിഡൻ്റ്  വി.എം. കുട്ടികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീജ അധ്യക്ഷ യായി.

    മാലിന്യ സംസ്കരണ പദ്ധതിയുമായി സഹകരിക്കുന്ന ഗ്രീൻ വേം സംഘടന പ്രതിനിധി  അസ്മിന ചടങ്ങിന് സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി  സോമൻ,സീനിയർ അസിസ്റ്റൻ്റ്  ഷൈനി ത്രേസ്യാ വിക്ടർ, പരിസ്ഥിതി ക്ലബ്ബ് സെക്രട്ടറി കൃഷ്ണ സാഗർ എന്നിവർ സംസാരിച്ചു. ഹരിതസേന സെക്രട്ടറി  ഷബ്ന നന്ദി പറഞ്ഞു. സ്കൂൾ അങ്കണത്തിൽ സ്നേഹമരം നട്ടു. ഔഷധത്തോട്ട നിർമ്മാണം, സ്നേഹമരം കൈമാറൽ , വീഡിയോ നിർമ്മാണം തുടങ്ങിയ പരിപാടികൾ നടന്നു.

NDR News
05 Jun 2024 05:24 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents