ഉള്ളിയേരി വി.കെ. കമ്മ്യൂണിക്കേഷൻ ഉദ്ഘാടനവും ലോക പരിസ്ഥിതി ദിനാചരണവും സംഘടിപ്പിച്ചു
എം.എൽ.എ. കെ.എം. സച്ചിൻദേവ് ഉദ്ഘാടനം നിർവഹിച്ചു

ഉള്ളിയേരി: വി.കെ. കമ്മ്യൂണിക്കേഷൻ ലോക പരിസ്ഥിതി ദിനം ആചരിച്ചു. ഉദ്ഘാടനത്തിന്റെ ഭാഗമായാണ് ദിനാചരണം സംഘടിപ്പിച്ചത്. വി.കെ. കമ്മ്യൂണിക്കേഷന്റെ ഉദ്ഘാടനം എം.എൽ.എ. കെ.എം. സച്ചിൻദേവും, പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി നടന്ന വൃക്ഷതൈ വിതരണ ഉദ്ഘാടനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉള്ളിയേരി യൂണിറ്റ് പ്രസിഡന്റ് കെ. എം. ബാബുവും നിർവഹിച്ചു.
ചടങ്ങിൽ ബി.കെ. ജിജീഷ് മോൻ, വി.എസ്. സുമേഷ്, കെ. മധുസൂദനൻ, രാജേഷ് ശിവ എന്നിവർ സംബന്ധിച്ചു.