പാര ലീഗൽ വളണ്ടിയർ കൂട്ടായ്മ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു
മുൻസിഫ് രവീണാ നാസ് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി പാര ലീഗൽ വളണ്ടിയർ കൂട്ടായ്മ കൊയിലാണ്ടി കോടതി പരിസരം ശുചീകരിക്കുകയും കോടതി പരിസരത്ത് വൃക്ഷത്തൈ നടുകയും ചെയ്തു. മുൻസിഫ് രവീണാ നാസ് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ലീഗൽ സർവ്വീസസ് ക്ലർക്ക് സെക്രട്ടറി ഇൻചാർജ്ജ് ഷൈജ അദ്ധ്യക്ഷത വഹിച്ചു. പ്രേമ്നാഥ് ഷാജി പരിപാടിക്ക് ആശംസകൾ നേർന്ന് സംസാരിച്ചു. ഉഷാ ചന്ദ്രൻ സ്വഗതവും നസീറ നന്ദിയും പറഞ്ഞു. മിനി, ഹാജറ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.