കക്കയം തലയാട് റോഡിലെ മണ്ണ് നീക്കം ചെയ്ത് തുടങ്ങി
കനത്ത മഴയിൽ തലയാട് 26-ാം മൈലില്‍ കക്കയം റോഡില്‍ മണ്ണിടിഞ്ഞു

ബാലുശ്ശേരി:തലയാട് 26-ാം മൈലില്‍ കക്കയം റോഡില്‍ മണ്ണിടിഞ്ഞു.കനത്ത മഴയില്‍ ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം.പ്രദേശത്ത് ഇപ്പോഴും കനത്ത മഴ തുടരുകയാണ്. റോഡില്‍ അടിഞ്ഞു കൂടിയ മണ്ണ് നീക്കം ചെയ്യാനുള്ള നടപടികള്‍ക്ക് ഇന്ന് രാവിലെ തുടക്കമായിട്ടുണ്ട്.
ജെസിബി ഉപയോഗിച്ചാണ് മണ്ണ് നീക്കം ചെയ്യുന്നത്. റോഡ് നിര്‍മാണത്തിന്‍ കരാറെടുത്ത് അസ്മാസ് കമ്പനിയുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ മണ്ണ് നീക്കം ചെയ്യാന്‍ നടപടികള്‍ തുടങ്ങിയിരിക്കുന്നത്. റോഡ് മുഴുവനായി ബ്ലോക്ക് ആയ അവസ്ഥയിലാണ്.