headerlogo
local

ബാലുശ്ശേരി കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസുകളുടെ സൂചന പണിമുടക്ക് ആരംഭിച്ചു

മാളിക്കടവിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്

 ബാലുശ്ശേരി കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസുകളുടെ സൂചന പണിമുടക്ക് ആരംഭിച്ചു
avatar image

NDR News

14 Jun 2024 10:33 AM

ബാലുശ്ശേരി :മാളിക്കടവിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാത്ത ജില്ലാ ഭരണകൂടത്തിന്റെ നിലപാടിനെതിരേ ബാലുശ്ശേരി കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യബസുകള്‍ നടത്തുന്ന സൂചനാ പണിമുടക്ക് ആരംഭിച്ചു.ജൂണ്‍ മൂന്നാം തീയതി ഉടമകള്‍ സമരം പ്രഖ്യാപിച്ചപ്പോള്‍ ജില്ലാ ഭരണകൂടവുമായി നടന്ന ചര്‍ച്ചയില്‍ ജൂണ്‍ അഞ്ചാം തീയതി മുതല്‍ മാളിക്കടവ് റോഡിലൂടെ വലിയ വാഹനങ്ങളോ കാറോ കടത്തിവിടുകയില്ലെന്നും ഡ്യൂട്ടിക്ക് പോലീസിനെ നിയോഗിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കിയതോടെ പണിമുടക്ക് മാറ്റിവെക്കുകയായിരുന്നു.

    എന്നാല്‍ ഒരാഴ്ച പിന്നിട്ടിട്ടും ചര്‍ച്ചയിലെ കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാനായില്ല. ഇതാണ് ഉടമകളെ സൂചനാ പണിമുടക്കിലേക്കു നയിച്ചത്. 52 ബസുകള്‍ ഓടിയിരുന്ന ബാലുശ്ശേരി റൂട്ടില്‍ ഇപ്പോള്‍ 48 ബസുകളാണ് സര്‍വീസ് നടത്തുന്നത്. ബാലുശ്ശേരിയില്‍ നിന്നും കോഴിക്കോട്ടേക്ക് ഓടിയെത്താന്‍ അനുവദിക്കപ്പെട്ട സമയം ഒരുമണിക്കൂറും.

    റോഡിന്റെ ഇരുഭാഗവും ജല്‍ജീവന്‍ മിഷന്‍ പൈപ്പിട്ട കിടങ്ങുകളും ഗ്യാസ് ലൈന്‍ പൈപ്പിന്റെ കിടങ്ങുകളുമാണ്. ശോച്യാവസ്ഥയിലായ റോഡുതാണ്ടി മാളിക്കടവ് റോഡിലെത്തിയാല്‍ വലിയ വാഹനങ്ങളും കാറുകളും വരുത്തിവെക്കുന്ന അഴിയാക്കുരുക്കുകളുമുണ്ട്. ഇതിനിടയില്‍ ടയറടക്കമുള്ള പാര്‍ട്‌സുകള്‍ വരുത്തിവെക്കുന്ന റിപ്പയറിങ് വേറെയും. 

    മാവിളിക്കടവ് റോഡില്‍ ബസുകാര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്ന് ബസ് തൊഴിലാളി കോഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളായ വിജയന്‍ നന്മണ്ടയും പി.കെ. ഭാസ്‌കരനും അറിയിച്ചു.

NDR News
14 Jun 2024 10:33 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents