പൂനൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മൈലാഞ്ചിയിടല്‍ മത്സരവും ബലി പെരുന്നാള്‍ സൗഹൃദ സംഗമവും സംഘടിപ്പിച്ചു
സൗഹൃദ സംഗമം കെ കെ ഷൈജു ഉദ്ഘാടനം ചെയ്തു

പൂനൂര്‍:പൂനൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ മൈലാഞ്ചിയിടല്‍ മത്സരവും ബലി പെരുന്നാള്‍ സൗഹൃദ സംഗമവും സംഘടിപ്പിച്ചു. ഓരോ ക്ലാസ്സില്‍ നിന്നും ജോഡികളായി എത്തിയ പെണ്‍കുട്ടികളാണ് മൈലാഞ്ചിയിടല്‍ മത്സരത്തില്‍ പങ്കെടുത്തത്. 29 ക്ലാസ്സുകളില്‍ നിന്നായി 58 പേര്‍ മത്സരത്തില്‍ പങ്കെടുത്തു.
സൗഹൃദ സംഗമം കെ കെ ഷൈജു ഉദ്ഘാടനം ചെയ്തു. എ വി മുഹമ്മദ് അധ്യക്ഷനായി. ദിനേഷ് പൂനൂര്‍, സിറാജുദ്ദീന്‍ പന്നിക്കോട്ടൂര്‍, അബ്ദുല്‍ മജീദ്, കെ കെ ഷനീഫ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കെ അബ്ദുസലീം സ്വാഗതവും, എ കെ എസ് നദീറ നന്ദിയും പറഞ്ഞു.