കോട്ടൂരിൽ വയോജന പീഡന വിരുദ്ധദിനം ആചരിച്ചു
കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച് സുരേഷ് ഉദ്ഘാടനം നിർവഹിച്ചു
കോട്ടൂർ:കേരള സീനിയർ സിറ്റിസൺസ് ഫോറം കോട്ടൂർ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ലോക വയോജന പീഡന വിരുദ്ധ ദിനം ആചരിച്ചു. കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി എച്ച് സുരേഷ് ഉദ്ഘാടനം നിർവഹിച്ചു. കെ.എസ് സി.എഫ് കോഴിക്കോട് ജില്ലാ സെക്രട്ടറി സോമൻ ചാലിൽ മുഖ്യ പ്രഭാഷണം നടത്തി.
ആശംസകൾ അർപ്പിച്ചുകൊണ്ട് ടി കെ ചന്ദ്രൻ, എൻ മുരളീധരൻ, പൊന്നൂർ ഉണ്ണികൃഷ്ണൻ, വി ശിവദാസൻ, പി കെ ശശിധരൻ, പി കെ ബാലൻ എന്നിവർ സംസാരിച്ചു. ജോസ് മംഗളാംകുന്നേൽ അധ്യക്ഷം വഹിച്ചു. ടി കെ ബാലൻ സ്വാഗതവും മാധവൻ നന്ദിയും രേഖപ്പെടുത്തി. നിയുക്ത പേരാമ്പ്ര താലൂക്കിൽ കോട്ടൂർ അവിടെനല്ലൂർ വില്ലേജുകളെ ഉൾപ്പെടുത്തണമെന്ന് യോഗം അധികൃതരോട് ആവശ്യപ്പെട്ടു.

