താമരശ്ശേരിയില്‍ ബാറില്‍ സംഘര്‍ഷം; സെക്യൂരിറ്റി ജീവനക്കാരന് കുത്തേറ്റു
ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

താമരശ്ശേരി :താമരശ്ശേരിയില്‍ ബാര്‍ സെക്യൂരിറ്റി ജീവനക്കാരന് കുത്തേറ്റു. താമരശ്ശേരി ചുങ്കത്തെ ബാറിലെ ജീവനക്കാരനായ ബിജുവിനാണ് കുത്തേറ്റത്. കഴുത്തിനാണ് കുത്തേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.ബൈക്കില്‍ വന്ന ഒരാള്‍ ബാറില്‍ വെച്ച് സെക്യൂരിറ്റി ജീവനക്കാരനായ ബിജുവുമായി തര്‍ക്കമുണ്ടായി. തര്‍ക്കത്തിനിടെ ഇയാള്‍ ബിജുവിനെ ബാഗിലുണ്ടായിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു.