ഉള്ളിയേരി ടൗണിലെ വെള്ളക്കെട്ടിന് പരിഹാരവുമായി പി.ഡബ്ല്യൂ.ഡി.
പേരാമ്പ്ര റോഡിലുള്ള ഡ്രൈനേജ് ഉയർത്തിയാണ് പ്രശ്നത്തിന് പരിഹാരം കാണുന്നത്

ഉള്ളിയേരി: ടൗണിലെ വെള്ളക്കെട്ടിന് പരിഹാരവുമായി പി.ഡബ്ല്യൂ.ഡി. നിലവിൽ പേരാമ്പ്ര റോഡിലുള്ള ഡ്രൈനേജ് ഉയർത്തിയാണ് പ്രശ്നത്തിന് പരിഹാരം കാണാൻ ശ്രമിക്കുന്നത്. കൊയിലാണ്ടി - എടവണ്ണപ്പാറ റോഡ് നവീകരിച്ചപ്പോൾ ടൗണിലെ മറ്റ് ഭാഗങ്ങളിലുള്ള വെള്ളം പേരാമ്പ്ര റോഡിലേക്ക് ഒഴുകിയെത്തിയതോടെയാണ് വെള്ളക്കെട്ട് രൂക്ഷമായത്.
ഈ വർഷം പെയ്ത ആദ്യമഴയിൽ തന്നെ കടകളിലേക്ക് വെള്ളം കയറുന്ന സ്ഥിതിയായിരുന്നു. ആയിരകണക്കിന് രൂപയുടെ നഷ്ടമാണ് ഈ വർഷം വ്യാപാരികൾക്ക് ഉണ്ടായത്. വ്യാപാരികളുടെ നിരന്തരമായ ആവശ്യമായിരുന്നു വെള്ളകെട്ടിന് പരിഹാരം കാണുക എന്നത്. ഇതിനായി നിവേദനങ്ങൾ സമർപ്പിക്കുകയും സമരങ്ങൾ നടത്തുകയുമായിരുന്നു.
ഈ പ്രവൃത്തിയോടൊപ്പം മാതാം തോടിന്റെ ഇരുഭാഗങ്ങളിലും നടന്നിട്ടുള്ള കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് തോടിന്റെ ആഴവും വീതിയും വർദ്ധിപ്പിച്ചാൽ വെള്ളക്കെട്ടിന് ശ്വാശ്വത പരിഹാരമാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഉള്ളിയേരി യൂണിറ്റ് പ്രസിഡന്റ് കെ.എം. ബാബു പറഞ്ഞു.