അക്ഷരദീപം തെളിയിച്ച് നൊച്ചാട് സമത ലൈബ്രറിയിൽ വായനാപക്ഷാചരണം
ചടങ്ങിൽ ചന്ദ്രൻ എ.വി. അദ്ധ്യക്ഷത വഹിച്ചു

നൊച്ചാട്: സമത ലൈബ്രറി നൊച്ചാട് വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി അക്ഷരദീപം തെളിയിക്കലും പി.എൻ. പണിക്കർ അനുസ്മരണവും നടത്തി. ചടങ്ങിൽ ചന്ദ്രൻ എ.വി. അദ്ധ്യക്ഷത വഹിച്ചു.
ഷംന എം.പി. മുഖ്യ പ്രഭാഷണം നടത്തി. ബാലകൃഷ്ണൻ പി.പി., ഇ.ടി. ഷാജി, ശോഭന കുമാരി, രാജൻ കെ.എം. എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. വിനോദ് കൃഷ്ണഗുഡി സ്വാഗതവും പ്രസന്ന നന്ദിയും പറഞ്ഞു.