headerlogo
local

ദേശീയപാത വെള്ളക്കെട്ടിൽ മുങ്ങുന്നതിൽ പ്രതിഷേധിച്ച് നന്തിയിലെ വഗാഡ് വക ഓഫീസ് ഉപരോധിച്ചു

പയ്യോളി കോടതി പരിസരം മുതൽ രണ്ടാം ഗേറ്റ് വരെയുള്ള റോഡ് വെള്ളത്തിൽ മുങ്ങിയ നിലയിലാണ്

 ദേശീയപാത വെള്ളക്കെട്ടിൽ മുങ്ങുന്നതിൽ പ്രതിഷേധിച്ച് നന്തിയിലെ വഗാഡ് വക ഓഫീസ് ഉപരോധിച്ചു
avatar image

NDR News

27 Jun 2024 03:56 PM

പയ്യോളി: പയ്യോളി ടൗണിലെ ദേശീയപാത വെള്ളക്കെട്ടിൽ മുങ്ങിയതിന് ഇനിയും പരിഹാരം ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാരും ജനപ്രതിനിധികളും നന്തിയിലെ വഗാഡ് വക ഓഫീസ് ഉപരോധിച്ചു. ഇന്ന് രാവിലെയാണ് നൂറോളം പേർ ദേശീയപാത വികസന പ്രവൃത്തിയുടെ ഉപകരാറുകാരായ വഗാഡ് കമ്പനിയുടെ ഓഫീസ് ഉപരോധിച്ചത്. 

     കാലവർഷം ശക്തമായതോടെ പയ്യോളി കോടതി പരിസരം മുതൽ രണ്ടാം ഗേറ്റ് വരെയുള്ള റോഡ് വെള്ളത്തിൽ മുങ്ങിയ അവസ്ഥയിലാണുള്ളത്. അതുകൊണ്ട് തന്നെ ഗതാഗതം മിക്ക സമയങ്ങളിലും തടസ്സപ്പെട്ടു പോവുകയും ചെയ്യുന്നുണ്ട്

     മുൻസിപ്പൽ ചെയർമാൻ വി.കെ. അബ്ദുറഹ്മാൻ, അഷ്റഫ് കോട്ടക്കൽ, കെ.ടി സിന്ധു എന്നിവരുടെ നേതൃത്വത്തിലാണ് ഉപരോധം നടന്നത്. ഉപരോധത്തിന് ശേഷം അധികൃതരുമായി ചർച്ച നടത്തി സർവീസ് റോഡ് ഉയർത്തി റീടാറിംഗ് നടത്താമെന്ന് ഉറപ്പുനൽകിയതിന്‍റെ അടിസ്ഥാനത്തിൽ സമരം പിൻവലിച്ചു.

NDR News
27 Jun 2024 03:56 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents