headerlogo
local

ഗിരീഷ് പുത്തഞ്ചേരിയുടെ ഓർമ്മയ്ക്കായി മെഡിക്കൽ ബെഡ് സമർപ്പിച്ചു

പാലോറ ഹയർ സെക്കൻ്ററി സ്കൂൾ സംഘടിപ്പിച്ച പാലോറ ഫെസ്റ്റിനായി പിരിച്ച തുകയിൽ നിന്നാണ് ഇതിനാവശ്യമായ ഫണ്ട് കണ്ടെത്തിയത്

 ഗിരീഷ് പുത്തഞ്ചേരിയുടെ ഓർമ്മയ്ക്കായി മെഡിക്കൽ ബെഡ് സമർപ്പിച്ചു
avatar image

NDR News

30 Jun 2024 07:26 PM

ഉള്ളിയേരി: ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുടെ ഓർമ്മയ്ക്കായി ഉള്ളിയേരി തണൽ ഡയാലിസ് സെൻ്ററിന് മെഡിക്കൽ ബെഡും അനുബന്ധ ഉപകരണങ്ങളും സമർപ്പിച്ചു. ഉള്ളിയേരി പാലോറ ഹയർ സെക്കൻ്ററി സ്കൂൾ ഈയിടെ നടത്തിയ പാലോറ ഫെസ്റ്റിനായി പിരിച്ച തുകയിൽ അൻപതിനായിരം രൂപയാണ് സംഘാടക സമിതി ഇതിനായി നീക്കി വെച്ചിരുന്നത്.

      ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. അജിത ഉപകരണങ്ങൾ തണൽ പ്രസിഡൻ്റ് കുഞ്ഞായൻ കുട്ടി ഹാജിക്ക് കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.എം. ബാലരാമൻ ഗിരീഷ് പുത്തഞ്ചേരി അനുസ്മരണ പ്രഭാഷണം നടത്തി. 

      വാർഡ് മെമ്പർ ഗിരിജ, ഫെസ്റ്റ് കൺവീനർ ടി.പി. ദിനേശൻ, എം. ബാലകൃഷ്ണൻ നമ്പ്യാർ, പി.വി. ഭാസ്കരൻ കിടാവ്, ഷാജു ചെറുക്കാവ്, ശ്രീധരൻ പാലയാട്, ഷംസു ഉള്ളിയേരി, ഹമീദ് എടത്തിൽ, നിസാർ മഠത്തിൽ തുടങ്ങിയവർ സംസാരിച്ചു.

NDR News
30 Jun 2024 07:26 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents