headerlogo
local

രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയം വീട്ടക വായനക്കാരനായ സുവർണ്ണനെ ആദരിച്ചു

നിർമ്മാണ തൊഴിലാളിയായിരുന്ന സുവർണ്ണൻ ജോലിക്കിടയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് 14 വർഷമായി കിടപ്പിലാണ്

 രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയം വീട്ടക വായനക്കാരനായ സുവർണ്ണനെ ആദരിച്ചു
avatar image

NDR News

30 Jun 2024 08:15 PM

നടുവണ്ണൂർ: വായന പക്ഷാചരണത്തിന്റെ ഭാഗമായി രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയം ആൻ്റ് വായനശാല വീട്ടക വായനക്കാരനായ സുവർണ്ണനെ ആദരിച്ചു. നിർമ്മാണ തൊഴിലാളിയായിരുന്ന സുവർണ്ണൻ ജോലിക്കിടയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് 14 വർഷമായി കിടപ്പിലാണ്. വായനശാലകളിൽ നിന്നും വീട്ടിൽ എത്തിച്ചു കൊടുത്ത 200ലധികം പുസ്തകങ്ങൾ ഇതിനകം വായിച്ചിട്ടുണ്ട്.

     കിളിയാടത്ത് വീട്ടകത്ത് നടന്ന പരിപാടി ജില്ലാ ലൈബ്രറി കൗൺസിൽ അംഗം. എം.ടി. മനോജ് ഉദ്ഘാടനം ചെയ്തു. എൻ. ആലി അദ്ധ്യക്ഷത വഹിച്ചു. പി.സി. ബാലകൃഷ്ണൻ പൊന്നാടയണിയിച്ച് ആദരിച്ചു.

      പി.കെ. നാരായണൻ, റിലു എ.എസ്., പി. കൃഷ്ണദാസ്, പി.കെ. ബാലൻ, ശാന്ത പി.വി. എന്നിവർ സംസാരിച്ചു. സുവർണ്ണൻ വായന അനുഭവങ്ങൾ പങ്കു വെച്ചു സംസാരിച്ചു. എം.എൻ. ദാമോദരൻ സ്വാഗതവും ടി.സി. ബാബു നന്ദിയും പറഞ്ഞു.

NDR News
30 Jun 2024 08:15 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents