ചേമഞ്ചേരിയിൽ ദശദിന യോഗ പരിശീലനം ആരംഭിച്ചു
ബ്ലോക്ക് പ്രസിഡന്റ് പി. ബാബു രാജ് ഉദ്ഘാടനം നിർവഹിച്ചു

ചേമഞ്ചേരി: അന്താരാഷ്ട്ര യോഗാദിനം ജൂൺ 21 മുതൽ ജൂലൈ 21വരെ ഒരു മാസം നീണ്ടു നിൽക്കുന്ന യോഗാദിന പ്രചാരണത്തിന്റെ ഭാഗമായി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന സമിതിയുടെയും സെൻ ലൈഫ് ആശ്രമം ചേമഞ്ചേരി യോഗ സെന്ററിന്റെയും ആഭിമുഖ്യത്തിൽ 30 വനിതകൾക്ക് ഏർപ്പെടുത്തിയ ദശ ദിന സൗജന്യ യോഗ പരിശീലനത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പ്രസിഡന്റ് പി. ബാബു രാജ് നിർവഹിച്ചു.
യോഗ പ്രചാരണത്തിന്റെ ഭാഗമായി ബ്ലോക്ക് ഡിവിഷനിലെ എല്ലാ സ്കൂളിലും യോഗ സ്കൂൾ ക്ലബ് ആരംഭിക്കാനും ഡിവിഷനിലെ ഒരു വീട്ടിൽ ഒരാൾക്ക് യോഗ പരിശീലനം നൽകുകാനുമാണ് ലക്ഷ്യമിടുന്നത്. ജൂൺ 1നു 4 മണിക്ക് കണ്ണൻ കടവ് ക്രെസന്റ് കെട്ടിടത്തിൽ വനിതകൾക്കുള്ള 10 ദിവസത്തെ സൗജന്യ യോഗ പരിശീലനം ആരംഭിക്കും.
ചടങ്ങിൽ ബ്ലോക്ക് മെമ്പർ എം.പി. മൊയ്‌തീൻ കോയ അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ യോഗ ആചാര്യനും സെൻലൈഫ് ആശ്രമം ഡയറക്ടറുമായ കൃഷ്ണ കുമാർ ക്ലാസ്സ് എടുത്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ ഷരീഫ്, വാർഡ് കൺവീനർ എ.ടി. ബിജു, വിനോദ് കാപ്പാട്, ആശാലത ടി., ദീപ കെ.വി., തൽഹ എം.കെ. എന്നിവർ സംസാരിച്ചു.