ഗാന രചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുടെ ഓര്‍മ്മയ്ക്കായി മെഡിക്കല്‍ ഉപകരണങ്ങള്‍ സമര്‍പ്പിച്ചു
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. അജിത ഉപകരണങ്ങള്‍ തണല്‍ പ്രസിഡന്റ് കുഞ്ഞായന്‍ കുട്ടി ഹാജിക്ക് കൈമാറി

ഉള്ള്യേരി:അന്തരിച്ച ഗാന രചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുടെ ഓര്‍മ്മയ്ക്കായി ഉള്ള്യേരി തണല്‍ ഡയാലിസ് സെന്ററിന് മെഡിക്കല്‍ ബെഡും അനുബന്ധ ഉപകരണങ്ങളും സമര്‍പ്പിച്ചു.ഉള്ള്യേരി പാലോറ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നടത്തിയ പാലോറ ഫെസ്റ്റിനായി ലഭിച്ച തുകയില്‍ 50,000 രൂപ ഉപയോഗിച്ചാണ് ഉപകരണങ്ങള്‍ വാങ്ങിയത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. അജിത ഉപകരണങ്ങള്‍ തണല്‍ പ്രസിഡന്റ് കുഞ്ഞായന്‍ കുട്ടി ഹാജിക്ക് കൈമാറി. വൈസ് പ്രസിഡന്റ് എന്‍. എം. ബാലരാമന്‍, വാര്‍ഡ് മെമ്പര്‍ ഗിരിജ, ഫെസ്റ്റ് കണ്‍വീനര്‍ ടി.പി. ദിനേശന്‍, എം. ബാലകൃഷ്ണന്‍ നമ്പ്യാര്‍, പി.വി. ഭാസ്‌കരന്‍ കിടാവ്, ഷാജു ചെറുക്കാവില്‍, ശ്രീധരന്‍ പാലയാട്, ഷംസു ഉള്ളിയേരി , ഹമീദ് എടത്തില്‍, നിസാര്‍ മഠത്തില്‍ എന്നിവർ സംസാരിച്ചു.