പുറക്കാട് യുവാവിനെ ഷോക്കേറ്റ് മരിച്ചനിലയിൽ കണ്ടെത്തി
ആല വൃത്തിയാക്കുന്നതിനിടെ ഷോക്കെറ്റതാവാമെന്ന് നിഗമനം
കൊയിലാണ്ടി: യുവാവിനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പുറക്കാട് കിഴക്കെ കണ്ടംകുനി ശ്രീജേഷ്(41)നെയാണ് വീട്ടിലെ ആലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയാണ് ഇയാളെ ആലയ്ക്ക് സമീപം വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആല വൃത്തിയാക്കുന്നതിനിടെ ഷോക്കെറ്റതാവാമെന്നാണ് പ്രാഥമിക നിഗമനം. കൊയിലാണ്ടി പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം മോർച്ചറിയിലെക്ക് മാറ്റി.
ശ്രീധരൻ്റെയും സാവിത്രിയുടെയും മകനാണ് ശ്രീജേഷ്. വിസ്മയയാണ് ഭാര്യ. മക്കൾ: ശ്രേയ ലക്ഷ്‌മി, ശ്രീലക്ഷ്‌മി, ശ്രീവേദ്. സഹോദരിമാർ: സജിനി, സൗമ്യ.

