headerlogo
local

പെൻഷൻകാരുടെ പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കാൻ ശ്രമിക്കും; അഡ്വ. കെ.എം. സച്ചിൻദേവ് എം.എൽ.എ.

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ നടുവണ്ണൂർ യൂണിറ്റ് സ്പെഷ്യൽ കൺവെൻഷൻ അഡ്വ. കെ.എം. സച്ചിൻദേവ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു

 പെൻഷൻകാരുടെ പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കാൻ ശ്രമിക്കും; അഡ്വ. കെ.എം. സച്ചിൻദേവ് എം.എൽ.എ.
avatar image

NDR News

17 Jul 2024 07:44 PM

നടുവണ്ണൂർ: പെൻഷൻകാരുടെ ഡി.ആർ. കുടിശ്ശിക ശമ്പള പരിഷ്ക്കരണ കുടിശ്ശിക എന്നിവ ലഭിക്കുന്നതിന് വേണ്ടി സർക്കാറിൽ സമ്മർദ്ദം ചെലുത്തുമെന്ന് അഡ്വ. സച്ചിൻദേവ് എം.എൽ.എ. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ നടുവണ്ണൂർ യൂണിറ്റ് സ്പെഷ്യൽ കൺവെൻഷൻ കരുവണ്ണൂർ ജി.യു.പി. സ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

      ഇ. രാഘവൻ നായർ അദ്ധ്യക്ഷനായി. യു.എസ്.എസ്., എസ്.എസ്.എൽ.സി., പ്ലസ്ടു, എം.ബി.ബി.എസ്. വിജയികൾക്കുള്ള ഉപഹാരസമർപ്പണം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.പി. ദാമോദരൻ നിർവഹിച്ചു. ചടങ്ങിൽ 75 കഴിഞ്ഞ പെൻഷൻകാരെ ആദരിക്കുകയും, നവാഗതരായ പെൻഷൻകാരെ സ്വീകരിക്കുകയും ചെയ്തു.

      സി. അമ്മദ് കുട്ടി, ഒ.എം. കൃഷ്ണകുമാർ, കാഞ്ഞിക്കാവ് ഭാസ്ക്കരൻ, ഇ.പി. കദീജ, കെ.എം. നിഷ, പി.വി. ഭാസ്ക്കരൻ കിടാവ്, മണോളി ഇബ്രാഹിം, കെ.കെ. മുകന്ദൻ, എം.കെ. കോയക്കുട്ടി, കെ.വി ഉമ്മർ കുട്ടി, കെ. അബു, പി. നാരായണൻ നായർ എന്നിവർ സംസാരിച്ചു.

NDR News
17 Jul 2024 07:44 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents