പ്രതിഷേധ പ്രകടനം നടത്തി
കേന്ദ്ര ബജറ്റിനെതിരെ സിപിഐഎം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

കാരയാട് :കേരളത്തെ അവഗണിച്ച കേന്ദ്ര ബജറ്റിനെതിരെ സിപിഐഎം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കുരിടിമുക്കിൽ പ്രതിഷേധപ്രകടനം നടന്നു.
സിപിഐഎം കാരയാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര ഗവൺമെന്റിന്റെ ബജറ്റിനെതിരെയുള്ള പ്രതിഷേധ പ്രകടനത്തിന് ലോക്കൽ സെക്രട്ടറി വി എം ഉണ്ണി, ഒ കെ ബാബു, പി.ടി രാജൻ,എം എം ചന്ദ്രൻ,എം പി ഷാജി, ഗംഗാധരൻ എന്നിവർ നേതൃത്വം നൽകി.