മലബാർ മെഡിക്കൽ കോളേജിൽ ഹോപ്പിന്റെ രക്തദാന ക്യാമ്പ്
എംഎംസി ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ.അരുൺ വി ജെ ക്യാമ്പ് ഉത്ഘാടനം ചെയ്തു .

മൊടക്കല്ലൂർ :ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് ഉള്ളിയേരി വിംഗിന്റെയും ഉള്ളിയേരി ഓട്ടോ കോർഡിനേഷന്റെയും സംയുക്താഭിമുഖ്യത്തിൽ മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിൽ രക്തദാന ക്യാമ്പ് നടത്തി .
29പേർ രക്തദാന ക്യാമ്പിൽ പങ്കെടുത്തു ,22 പേർ രക്തദാനം നടത്തി .എംഎംസി ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ.അരുൺ വി ജെ ക്യാമ്പ് ഉത്ഘാടനം ചെയ്തു.
ഹോപ്പ് പ്രസിഡന്റ് നാസർ മാഷ് ആയഞ്ചേരി അധ്യക്ഷത വഹിച്ചു. ഓട്ടോ കോർഡിനേഷൻ സെക്രട്ടറി സാജിത് ആശംസകൾ നേർന്നു സംസാരിച്ചു .ഹോപ്പ് എക്സിക്യൂട്ടീവ് മെമ്പർ ഷരീഫ് ആഷിയാന സ്വാഗതവും കോർഡിനേറ്റർ ആരിഫ് ഉണ്ണികുളം നന്ദിയും പറഞ്ഞു .
ഹോപ്പ് ട്രഷറർ ഗിരീഷ്ബാബു ശാരദാമന്ദിരം,കോർഡിനേറ്റർമാരായ ഷമീം അത്തോളി,ഷുക്കൂർ അത്തോളി,ഓട്ടോ കോർഡിനേഷൻ ഭാരവാഹികളായ ലിജു കൈലാസ്, മുരുകൻ ഉള്ളിയേരി ,ഉമ്മർ എ സി മുണ്ടോത്ത്(ഹോപ്പ് കുവൈറ്റ് വിംഗ്), ഹോപ്പ് മെമ്പർ അരുൺ നമ്പ്യാട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി .