കനത്ത മഴ; ഉള്ളിയേരി ടൗൺ വെള്ളക്കെട്ടിൽ
റോഡിലെ ഡ്രൈനേജ് ഉയർത്തി യെങ്കിലും പ്രശ്ന പരിഹാരമായില്ല
ഉള്ളിയേരി: കനത്ത മഴയിൽ ഉള്ളിയേരി വീണ്ടും വെള്ളക്കെട്ടിലേക്ക്. പേരാമ്പ്ര റോഡിലെ ഡ്രൈനേജ് ഉയർത്തി പ്രശ്ന പരിഹാരം കാണാൻ പൊതുമരാമത്ത് വകുപ്പ് ശ്രമിച്ചിരുന്നു. നിരന്തരം വെള്ളം കയറി വ്യാപാരികൾക്ക് കനത്ത നഷ്ടം സംഭവിച്ചതിനെ തുടർന്നാണ് പൊതു മരമാത്ത് നിർമാണ പ്രവൃത്തികൾ ആരംഭിച്ചത്. എന്നാൽ മാതാം തോട് കവിഞ്ഞ് വെള്ളം പേരാമ്പ്ര റോഡിലേക്ക് മറിയുന്ന സ്ഥിതിയാണ് നിവിലുള്ളത്.
മാതാം തോട് നവീകരണത്തിന് ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കിയാൽ മാത്രമേ ഉള്ളിയേരി ടൗണിലേ വെള്ളക്കെട്ടിന് പരിഹാരം കാണാൻ കഴിയൂ. ഇതിനു വേണ്ട നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്ന് അടിയന്തിരമായി ഉണ്ടാവണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഉള്ളിയേരി യൂണിറ്റ് പ്രസിഡൻ്റ് കെ.എം. ബാബു ആവശ്യപ്പെട്ടു.

