അസറ്റ് രക്ഷാകർതൃ ശാക്തീകരണ പദ്ധതിയ്ക്ക് തുടക്കമായി
ലൈബ്രറികൾക്ക് നൽകുന്ന പുസ്തകങ്ങളുടെ സമർപ്പണം അസറ്റ് ചെയർമാൻ സി.എച്ച്.ഇബ്രാഹിംകുട്ടി നിർവ്വഹിച്ചു.

മണിയൂർ :അസറ്റ് പേരാമ്പ്ര മേഖലയിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഉണർവ്വ് വിദ്യാഭ്യാസ പദ്ധതിയ്ക്ക് മണിയൂർ ജവഹർ നവോദയ വിദ്യാലയത്തിൽ തുടക്കമായി.ഇതിൻ്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ IAS ൻ്റെ നേതൃത്വത്തിൽ കേരളത്തിലെ മുൻനിര പരിശീലകരെ പങ്കെടുപ്പിച്ച് നൂറ് ദിവസം നീണ്ടു നിൽക്കുന്ന സിവിൽ സർവ്വീസ് ,നീറ്റ്, ജെ.ഇ.ഇ ഫൗണ്ടേഷൻ പ്രോഗ്രാം സംഘടിപ്പിക്കും.
ദേശീയ അധ്യാപക അവാർഡ് ജേതാവ് ഡോ.അബ്ദുല്ല പാലേരി മുഖ്യ പ്രഭാഷണം നടത്തി.അസറ്റ് പേരാമ്പ്ര ലൈബ്രറികൾക്ക് നൽകുന്ന പുസ്തകങ്ങളുടെ സമർപ്പണം അസറ്റ് ചെയർമാൻ സി.എച്ച്.ഇബ്രാഹിംകുട്ടി നിർവ്വഹിച്ചു.
പ്രിൻസിപ്പൽ പി.എം.സുരേഷ് ഏറ്റുവാങ്ങി. പി.ടി.സി പ്രസിഡണ്ട് സുനിൽ മുതു വന അധ്യക്ഷത വഹിച്ചു.അസറ്റ് ട്രഷററും വിദ്യാഭ്യാസ കോഡിനേറ്ററുമായ നസീർ നൊച്ചാട് പദ്ധതി വിശദീകരിച്ചു.