headerlogo
local

വയനാട് വീട് നിർമ്മാണം; ഡി വൈ എഫ് ഐ നടുവണ്ണൂർ മേഖല കമ്മറ്റി ആദ്യഘട്ടത്തിൽ സമാഹരിച്ചത് 155555 രൂപ

ഡി വൈ എഫ് ഐ നടുവണ്ണൂർ മേഖല സെക്രട്ടറി കെ.അതിത്ത് സംസ്ഥാന കമ്മറ്റിയംഗം ടി.കെ സുമേഷിന് തുക കൈമാറി.

 വയനാട് വീട് നിർമ്മാണം; ഡി വൈ എഫ് ഐ നടുവണ്ണൂർ മേഖല കമ്മറ്റി ആദ്യഘട്ടത്തിൽ സമാഹരിച്ചത് 155555 രൂപ
avatar image

NDR News

13 Aug 2024 11:50 AM

നടുവണ്ണൂർ: വയനാട്ടിൽ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് നിർമ്മിച്ചു നൽകുന്നതിനായുള്ള ഡി വൈ എഫ് ഐ സംസ്ഥാന കമ്മറ്റിയുടെ ധനശേഖരണത്തിലേക്ക് ആദ്യ ഘട്ടമായി നടുവണ്ണൂർ മേഖല കമ്മറ്റി സമാഹരിച്ചത് 155555 രൂപ. തുക ഡി വൈ എഫ് ഐ നടുവണ്ണൂർ മേഖല സെക്രട്ടറി കെ.അതിത്ത് സംസ്ഥാന കമ്മറ്റിയംഗം ടി.കെ സുമേഷിന് കൈമാറി. നടുവണ്ണൂർ മേഖലയിലെ കരുവണ്ണൂർ ടൗൺ, നടുവണ്ണൂർ ടൗൺ, കരുമ്പാപ്പൊയിൽ ടൗൺ, മന്ദങ്കാവ് പ്രദേശങ്ങളിൽ ചായക്കട നടത്തിയും കരുവണ്ണൂർ ടൗണിൽ മത്സ്യക്കട നടത്തിയുമാണ് ഡി വൈ എഫ് ഐ നടുവണ്ണൂർ മേഖല കമ്മറ്റി ഇതിനായുള്ള ഫണ്ട് കണ്ടെത്തിയത്.

 

 

    രണ്ടാം ഘട്ടത്തിൽ ആക്രിചാലഞ്ചിലൂടെയും സ്നേഹ സമ്മാനങ്ങളിലൂടെയും ലഭ്യമാക്കുന്ന തുകകളിലൂടെ ഫണ്ട് നൽകും. ഇതിൻ്റെ പ്രവർത്തനങ്ങൾ മേഖലയിൽ പുരോഗമിക്കുകയാണെന്നും കമ്മറ്റി ഭാരവാഹികൾ അറിയിച്ചു. നേരത്തെ ബാലസംഘം മേഖല സെക്രട്ടറി അഭിനയ രാജു സ്വന്തം മോതിരവും, ഡി വൈ എഫ് ഐ മുൻ മേഖല കമ്മറ്റിയംഗം ദിലീപ് എസ്.ഡി സ്വന്തം കുഞ്ഞു മകൾക്ക് സമ്മാനമായി ലഭിച്ച രണ്ട് മോതിരവും വീട് സംഭാവനയായി നൽകിയിരുന്നു. നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിഷ പുതിയോട്ടും കണ്ടി സ്വന്തം വീട് നിർമ്മാണത്തിന് വച്ചതുകയിൽ നിന്ന് ചെറിയ വിഹിതവും, നടുവണ്ണൂരിലെ അഗ്രജ് ദീപേഷും, കരുമ്പാപ്പൊയിലിലെ ആഷ്ലിയയും, കരുവണ്ണൂരിലെ അലൻ ആർ ബബീഷും സൈക്കിൾ വാങ്ങാനും കളിപ്പാട്ടങ്ങൾ വാങ്ങാനും സ്വരുക്കൂട്ടിവച്ച തുകകളും നേരത്തെ കൈമാറിയിരുന്നു. ക്ഷീര കർഷകരായ കരുവണ്ണൂരിലെ തടത്തും കുന്നത്ത് രാജേന്ദ്രനും മന്ദങ്കാവിലെ ക്ഷീര കർഷകൻ കെ.എം രവിയും ഒരു നേരത്തെ പാലും മേഖല കമ്മറ്റിയ്ക്ക് കൈമാറിയിരുന്നു. ഫണ്ട് സ്വരൂപിക്കാൻ മേഖല കമ്മറ്റിക്ക് വേണ്ടി കുറ്റ്യാടി - കോഴിക്കോട് റൂട്ടിൽ ബസ് സർവ്വിസും ഡി വൈ എഫ് ഐ പ്രവർത്തകർ നടത്തി.

 

     ഫണ്ട് കൈമാറൽ ചടങ്ങിൽ ഡി വൈ എഫ് ഐ ജില്ല കമ്മറ്റിയംഗങ്ങളായ ടി. സരുൺ, എസ്.എസ് അതുൽ എന്നിവരും ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം സുജേഷ്, മേഖല പ്രസിഡണ്ട് ലിജിതേച്ചേരി, മേഖല ജോ സെക്രട്ടറി മിഥുൻ, മേഖല വൈസ് പ്രസിഡണ്ട് ശരത്ത് കിഴക്കേടത്ത്, മേഖല എക്സിക്യൂട്ടിവ് അംഗം ഷിഗിൽലാൽ, മേഖലകമ്മറ്റിയംഗങ്ങളായ ജഗൻ ആർ. ജി , അഭിഷേക്, സൗരവ് എന്നിവരും പങ്കെടുത്തു.

NDR News
13 Aug 2024 11:50 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents